|    Nov 14 Wed, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റിസോര്‍ട്ടില്‍ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

Published : 11th August 2018 | Posted By: kasim kzm

മൂന്നാര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്നു സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളടക്കം 59 വിനോദ സഞ്ചാരികളാണു മൂന്നാറിലെ പള്ളിവാസലിനു സമീപമുള്ള പ്ലം ജൂഡി റിസോര്‍ട്ടില്‍ നിന്നു രക്ഷപ്പെടുത്തിയത്.
രണ്ടു ദിവസങ്ങളായി റിസോര്‍ട്ടില്‍ നിന്നു പുറ—ത്തേ—ക്ക് പോലും ഇറങ്ങാനാവാത്ത അവസ്ഥയിലിരുന്ന സഞ്ചാരികളെ വെള്ളിയാഴ്ച വൈകീട്ട് ആറോടെ സൈന്യത്തിന്റെ സഹായത്തോടെയാണു രക്ഷപ്പെടുത്തിയത്.
മണ്ണിടിഞ്ഞു വീണ ഭാഗത്ത് പലകകളും കല്ലുകളും പാകി റോപ്പ് കെട്ടിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 16 പേരടങ്ങുന്ന സൈന്യം ഇതിനായി മൂന്നാറില്‍ എത്തിയിരുന്നു. റിസോര്‍ട്ടിന് സമീപം കുത്തനെയുള്ള ചരിവില്‍ നിന്നും കൂറ്റന്‍ പാറക്കെട്ടുകളും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് സഞ്ചാരികള്‍ കുടുങ്ങിയത്. യുഎസ്എ, റഷ്യ, സൗദി അറേബ്യ, യുഎഇ, സിംഗപ്പൂര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വിദേശികള്‍.
റിസോര്‍ട്ടിന്റെ പ്രവേശന ഭാഗത്തിനു സമീപവും കുന്നിന്‍ചരുവില്‍ നിന്നു മലയിടിഞ്ഞു. കൂറ്റന്‍ പാറകളും മണ്ണും നീക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. വിവരം പുറത്തറിയിക്കുന്നതിനു റിസോര്‍ട്ട് അധികൃതര്‍ വൈകിച്ചത് വിനോദസഞ്ചാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിനോദസഞ്ചാരികളില്‍ ഒരാള്‍ കാമറയില്‍ സ്വയംപകര്‍ത്തി അയച്ച സംഭാഷണം മാധ്യമങ്ങളില്‍ എത്തിയതോടെയാണു സഞ്ചാരികള്‍ കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്.
സിംഗപൂര്‍ സ്വദേശിനിയായ യുവതി എംബസിയുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ പ്രശ്‌നം വഷളാവുകയും ചെയ്തു. തുടര്‍ന്നു വെള്ളിയാഴ്ച 11ഓടെ ഉദ്യോഗസ്ഥരും സൈന്യവും സ്ഥലത്തെത്തി. സബ് കലക്ടര്‍ പ്രേംകുമാര്‍ റിസോര്‍ട്ടിലെത്തി സഞ്ചാരികളുമായി ചര്‍ച്ച നടത്തി പുറത്തെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അപകട സാധ്യത നിറഞ്ഞ പ്ലം ജൂഡി റിസോര്‍ട്ടിന്റെ പ്രവര്‍ത്തം നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss