|    Nov 20 Tue, 2018 9:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് സീറ്റ്‌ബെല്‍റ്റ് പോലെ: രഘുറാം രാജന്‍

Published : 7th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയസ്ഥാപനം എന്ന നിലയില്‍ റിസര്‍വ് ബാങ്ക് എല്ലാ അധികാരത്തോടെയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കാറിന് സീറ്റ് ബെല്‍റ്റെന്ന് പോലെയാണ് സര്‍ക്കാരിന് റിസര്‍വ് ബാങ്ക്. അതില്ലാതിരുന്നാല്‍ അപകടമുണ്ടാവുമെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്കിന്റെ ഡ്രൈവറാണ് സര്‍ക്കാര്‍. സീറ്റ് ബെല്‍റ്റ് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷേ, സീറ്റ് ബെല്‍റ്റ് ധരിക്കാതെ പോയാല്‍ അപകടം സംഭവിക്കുമെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ധനമന്ത്രാലയവും റിസര്‍വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ ഒട്ടും ആശാസ്യമല്ല. സര്‍ക്കാരും റിസര്‍വ് ബാങ്കും പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോയാല്‍ അവസാനിക്കുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ. ഗവര്‍ണറെയോ ഡെപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള സമ്മര്‍ദം ഉണ്ടായാലും അതിനു വഴങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യം റിസര്‍വ് ബാങ്കിനുണ്ട്. എന്നാല്‍, അങ്ങിനെ വഴങ്ങാതിരിക്കാനുള്ള ആര്‍ജവം റിസര്‍വ് ബാങ്ക് മേധാവികള്‍ക്ക് ഉണ്ടാവണം.
റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കു ഗുണകരമാവില്ലെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി. നവജ്യോത് സിദ്ദുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളിരീതിയാണ് ആര്‍ബിഐ ഇപ്പോള്‍ സ്വീകരിക്കേണ്ടതെന്ന് രഘുറാം രാജന്‍ പറഞ്ഞു. രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണം. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss