|    Jan 17 Tue, 2017 12:51 am
FLASH NEWS

റിലീസിന് മുന്‍പു തന്നെ 200 കോടി നേടി രജനിയുടെ കബാലി

Published : 1st June 2016 | Posted By: mi.ptk

kabali-mos_032616012548

ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കബാലി റിലീസിന് മുന്‍പ് തന്നെ 200 കോടി നേടി. അടുത്ത മാസം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ 20 മില്യണ്‍ ആളുകളാണ് കബാലിയുടെ ട്രെയ്‌ലര്‍ കണ്ടത്. ഇതുവഴിയും ചിത്രത്തിന്റെ തമിഴ്‌നാടിന് പുറത്തുനിന്നുള്ള വിതരണത്തില്‍ നിന്നും ഓഡിയോ അവകാശത്തില്‍ നിന്നും മറ്റുമായാണ് ഈ നേട്ടം കൊയ്തത്. 40 ശതമാനത്തോളം വരുമാനം തമിഴ്‌നാടിന് പുറത്തുനിന്നുള്ള വിതരണത്തില്‍ നിന്ന് മാത്രം നേടിക്കഴിഞ്ഞതായി ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു തെന്നിന്ത്യന്‍ താരം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിതരണത്തില്‍ നിന്നുമാത്രം ഇത്ര വരുമാനം നേടുന്നത് ഇതാദ്യമായാണ്. കബാലിയുമായി ബന്ധപ്പെട്ടതെല്ലാം വിറ്റുകഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.

 

kabali-rajani

കബാലിയുടെ മൊഴിമാറ്റത്തിനായി ഫ്രാന്‍സ്,ചൈനീസ് സിനിമാ വിതരണക്കാര്‍ വലിയ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തെലുങ്ക് മൊഴിമാറ്റത്തിനുള്ള അവകാശം ഇപ്പോള്‍ തന്നെ വിറ്റുകഴിഞ്ഞു. രണ്ട് ബോളിവുഡ് നിര്‍മാതാക്കള്‍ കബാലിയുടെ ഹിന്ദി മൊഴിമാറ്റത്തിനായി ചെന്നൈയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വാര്‍ത്ത. ഇതുവരെയുള്ള ബോളിവുഡ് റെക്കോര്‍ഡ് പോലും രജനീകാന്ത് ഇതിലൂടെ തകര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്്്.
്അടുത്തമാസം പുറത്തിറങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും റിലീസിങ് തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍,സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ കബാലി തിയേറ്ററുകളിത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ വിവിധ രാജ്യങ്ങളില്‍,ഏറ്റവും കൂടുതല്‍ ഭാഷയില്‍ ഒരുമിച്ചിറങ്ങുന്ന ഏക സിനിമയെന്ന പേരിലും കബാലി ചരിത്രത്തില്‍ എഴുതപ്പെടുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 389 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക