|    Dec 17 Mon, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റിലീസിങ് മാറ്റിയ പടങ്ങള്‍ ഇന്നുമുതല്‍പ്രദര്‍ശനത്തിന്‌

Published : 24th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്നു നീട്ടിവച്ച ഓണക്കാല ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് തീരുമാനമായി. ഇന്നു മുതല്‍ സപ്തംബര്‍ 30 വരെ ആഴ്ചയില്‍ രണ്ടോ, മൂന്നോ സിനിമകള്‍ റിലിസ് ചെയ്യാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനാ പ്രതിനിധികള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സപ്തംബര്‍ 30നുള്ളി ല്‍ മാറ്റിവച്ച 11 ചിത്രങ്ങളും തിയേറ്ററിലെത്തിക്കും. അതേസമയം, ഓണം റിലീസ് പ്രതീക്ഷിച്ച കായംകുളം കൊച്ചുണ്ണി, ഒടിയന്‍, ഡ്രാമ എന്നിവ ഒക്ടോബര്‍ ആദ്യവാരമാവും തിയേറ്ററിലെത്തുക. ഓണചിത്രങ്ങള്‍ കലക്ഷന്‍ നോക്കാതെ നിര്‍ബന്ധമായും രണ്ടാഴ്ച തിേയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നു തിേയറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടതായി ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ് (സാഗാ അപ്പച്ചന്‍), പ്രസിഡന്റ് വിജയകുമാര്‍, വൈസ് പ്രസിഡന്റ് അനില്‍ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss