|    Apr 27 Fri, 2018 8:41 am
FLASH NEWS
Home   >  Business   >  

റിലയന്‍സ് ജിയോ ടെലികോം രംഗത്തെ ‘വാഷിംങ് പൗഡര്‍ നിര്‍മ ‘യോ?

Published : 2nd September 2016 | Posted By: frfrlnz

MUKESH

മുംബൈ: ഏറെ കൊട്ടിഘോഷിച്ച് കുറഞ്ഞ നിരക്കില്‍ വിപണിയിലിറങ്ങിയ റിലയന്‍സ് ജിയോ ഇന്ത്യയിലെ പ്രമുഖ വാഷിങ് പൗഡറായിരുന്ന നിര്‍മയാകുമോ എന്നാണ് വാണിജ്യമേഖലയിലെ കൗതകകരമായ താരതമ്യം. വളരെ താഴെക്കിടയില്‍ നിന്ന്  വളര്‍ന്ന നിര്‍മ്മയുടെ സ്ഥാപകനെയും ഇന്ത്യയിലെ ശതകോടീശ്വരനായ റിലയന്‍സിന്റെ മുകേഷ് അംബാനിയുടെ പുതിയ ബിസിനസ്സിനെയും താരതമ്യം ചെയ്യുന്നത് രാജന്‍ മാത്യൂ(സിഒഐ), നിതിന്‍ സോനി(ഫിച്ച് റേറ്റിങ്‌സ്) എന്നീ വാണിജ്യകാര്യ വിദ്ഗധരാണ്.
അതേസമയം, ആകര്‍ഷകമായ നിരക്കുകള്‍പ്രഖ്യാപിച്ച് കുറഞ്ഞ് വിലയ്ക്ക് വിപണി കയ്യടക്കാനുള്ള റിലയന്‍സ് തന്ത്രത്തെ നിര്‍മ്മയുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ അതില്‍ ചില്ലറ പിശകുണ്ടെന്നു ചിലര്‍ ചൂണ്ടികാട്ടുന്നു.
പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ച റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസമാണ് ലോക ടെലികോം മേഖലയെ സ്തംഭിപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യന്‍ വാഷിംങ് പൗഡര്‍ മേഖലയിലേക്ക് നിര്‍മ്മ കടന്നുവന്ന രീതിയിലാണ് റിലയന്‍സ് ജിയോയുടെയും പ്രവേശനമെന്നാണ്  വിലയിരുത്തുമ്പോള്‍ അതില്‍ വസ്തുതാ പരമായ പിശകുണ്ടെന്ന്  ചിലര്‍ ചൂണ്ടികാട്ടുന്നു. .
വാഷിംങ് പൗഡര്‍ നിര്‍മ്മയുടെ സ്ഥാപകന്‍ ഗുജറാത്തിലെ കര്‍സനാ ഭായ് കോദിദാസ് പട്ടേല്‍ ഇന്ത്യന്‍ വാഷിങ് പൗഡര്‍ മേഖല കയ്യടക്കിയത് പോലെ കുറഞ്ഞ വിലയ്ക്ക് വിപണി കയ്യടക്കാനാണ് ഇന്ത്യന്‍ വാണിജ്യ മേഖലയിലെ അതികായന്‍മാര്‍ ശ്രമിക്കുന്നതെന്നാണ്് ഏറ്റവും കൗതകരമായ കാര്യം.

_nirma-washing-powder
കെമിസ്ട്രി പഠനം പൂര്‍ത്തിയാക്കി ഒരു   സാധാരണ ലാബ് ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ച പട്ടേല്‍ വളരെ ചെറിയ തോതില്‍ വ്യവസായം ആരംഭിച്ച് വിപണി കയ്യടക്കുകയായിരുന്നു.തന്റെ വീടിന്റെ മുറ്റത്തായിരുന്നു വാഷിങ് പൗഡര്‍ നിര്‍മ്മാണ യൂനിറ്റ് തുടങ്ങിയത്. ആദ്യം നേരിട്ട് വീടുകളില്‍ ചെന്നായിരുന്നു വില്‍പ്പന. കിലോയ്ക്ക് മൂന്നു രൂപയായിട്ടാണ് നിര്‍മ്മ അന്ന് വിപണിയിലെത്തിയത്. അന്നത്തെ മുന്‍നിര വാഷിംങ് പൗഡറായ സര്‍ഫ് കിലോയ്ക്ക് 13 രൂപ വച്ച് വിറ്റിരുന്ന സമയത്താണ് നിര്‍മ്മ മൂന്ന് രൂപയ്ക്ക്  വിപണി കയ്യടക്കിയത്.
ഗുണമേന്‍മയുള്ള പൗഡര്‍ വന്‍ വില കുറവില്‍. ഇതായായിരുന്ന നിര്‍മ്മയുടെ വിജയത്തിന് പിന്നിലെ തന്ത്രവും. കൂടാതെ വീട്ടമ്മമാരെ ലക്ഷ്യം വച്ചുള്ള പരസ്യവും. ഒരു ദശകത്തിനുള്ളില്‍ നിര്‍മ്മ ഇന്ത്യന്‍ വാഷിങ് പൗഡര്‍ മേഖലയിലെ അതികായന്‍മാരുമായി. ലളിതമായ രീതിയില്‍ കടന്ന് വന്ന് ആകര്‍ഷകമായ വിലക്കുറവില്‍ വിപണി പിടിച്ചടക്കിയ നിര്‍മ്മയുടെ വിജയ രഹസ്യമാണ് ഇന്ത്യന്‍ വാണിജ്യലോകത്തെ രാജാവ് എന്ന് തന്നെ പറയാവുന്ന മുകേഷ് അംബാനി പയറ്റുന്നത്. ഇതു തന്നെയാണ് ഈ കഥയിലെ ഏറ്റവും വലിയ തമാശ.

jio
റിലയന്‍സ് ജിയോ തങ്ങള്‍ക്ക് ഭീഷണിയാവുമോ എന്ന് കണ്ട് ടെലികോം മേഖലയിലെ പ്രമുഖരായ  ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവര്‍ നേരത്തെ തന്നെ  നിരക്കില്‍ വന്‍ കുറവ് വരുത്തിയിരുന്നു.  വിലകുറവിനെ വിലകുറവ് കൊണ്ട് നേരിടാന്‍ ടെലികോം കമ്പനികള്‍ മല്‍സരിക്കുമ്പോഴും കവറേജ് , ബാന്‍ഡ് വിഡത്ത് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ ജിയോയില്‍ പരിഹരിക്കപ്പെടുമോ എന്നാണ് ഉപഭോക്താക്കള്‍ ആകാംഷയോടെ എത്തിനോക്കുന്നത്.കേവലം വിലക്കുറവ് കൊണ്ട് മാത്രം ടെലികോം വിപണിയെ പിടിച്ചടക്കാന്‍ ആവില്ല എന്ന് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തന്നവരുമുണ്ട.്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss