|    Jan 24 Tue, 2017 6:43 pm
FLASH NEWS

റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി ആരോപണം

Published : 26th September 2016 | Posted By: mi.ptk

jio

റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി ആരോപണം. പൊതു നന്മക്കായി ഹാക്കിങ് നടത്തുന്ന ഹാക്കര്‍മാരുടെ സംഘമായ ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ് ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളുടെ വ്യക്തപരമായ വിവരങ്ങള്‍ വിദേശ പരസ്യ കമ്പനികള്‍ക്ക് മറുച്ചുവില്‍ക്കുന്നുഎന്നാണ് ഹാക്ടിവിസ്റ്റുകളുടെ ആരോപണം. എന്നാല്‍ ഇത് റിലയന്‍സ് ജിയോ നിഷേധിച്ചിട്ടുണ്ട്. മാഡ്-മി എന്ന വിദേശ പരസ്യ ശൃംഖലക്ക് ഉപഭോക്താക്കള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ജിയോ ചോര്‍ത്തി നല്‍കുകയാണ് എന്നാണ് ഹാക്ടിവിസ്റ്റ് അനോണിമസിന്റെ ആരോപണം. കോള്‍ വിവരങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങളാണ് വിദേശ പരസ്യ കമ്പനികള്‍ക്ക് നല്‍കുന്നതത്രെ. ഇതുസംബന്ധിച്ച വാര്‍ത്ത ഹിന്ദു ബിസിനസ്സ് ലൈന്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി റിലയന്‍സ് ജിയോ രംഗത്തെത്തി. തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരുകാരണവശാലും മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും എന്തെങ്കിലും തരത്തില്‍ വിവരശേഖരണം നടത്തുന്നുണ്ടെങ്കില്‍ അത്  ആഭ്യന്തര അപഗ്രഥനത്തിനും മെച്ചപ്പെട്ട സേവനത്തിനും വേണ്ടിയാണെന്നും കമ്പനി വക്താവ് വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 343 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക