|    Jul 21 Fri, 2017 4:23 pm
FLASH NEWS

റിലയന്‍സ് കേബിള്‍ ഇടപാടില്‍ വീണ്ടും കള്ളമിനുട്‌സ്

Published : 15th July 2017 | Posted By: fsq

 

തൃശൂര്‍: റിലയന്‍സ് കേബിള്‍ ഇടപാടില്‍ വീണ്ടും കള്ളമിനിറ്റ്‌സ്. ജൂണ്‍ 20ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട ഒന്നാംനമ്പര്‍ അജണ്ടയിലാണ് മിനിറ്റ്‌സില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തിട്ടുള്ളത്.റിലയന്‍സ് കരാര്‍ റദ്ദാക്കാനും കേബിള്‍ ഇടപാട് വിജിലന്‍സ് അന്വേഷണത്തിന് വിടാനുമായിരുന്ന തീരുമാനമെങ്കിലും മിനിറ്റ്‌സില്‍ തീരുമാനം മാറി. “”കേബിള്‍ തറവാടക കോര്‍പ്പറേഷനില്‍ മീറ്ററിന് 25 രൂപ നിലനില്‍ക്കുമ്പോള്‍ റിലയന്‍സിന് 20 രൂപയും, എസിവി, ടിസിവി ചാനലുകള്‍ക്ക് ഇരുമ്പ് പൈപ്പുകള്‍ക്ക് വാടക 330 രൂപ നിലനില്‍ക്കുമ്പോള്‍ റിലയന്‍സിന് 250 രൂപ ആക്കി നല്‍കിയതിലെ അസ്വാഭാവികത വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചു’’വെന്നാണ് മിനിറ്റ്‌സ്. ഇടപാടിലെ അഴിമതി ആരോപണ അന്വേഷണം ഒഴിവാക്കി. 28.   54 കിലോമീറ്റര്‍ ദൂരം ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് കേബിള്‍ വലിക്കാന്‍ 15     11  2014ല്‍ കൗണ്‍സില്‍ നല്‍കിയ അനുമതിയുടെ കാലാവധി 14    11    2017ല്‍ തീരുന്നതിനാല്‍ ഇതുവരെയിട്ട കേബിള്‍ അളന്ന് തിട്ടപ്പെടുത്തി കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്കു അനുമതി ചോദിച്ചുകൊണ്ടായിരുന്നു അജണ്ട. കേബിളിടാനുള്ള അനുമതി ആറ് മാസത്തേക്കാണെന്ന് കരാറില്‍ വ്യക്തമായിരിക്കേ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്ന വ്യാഖ്യാനവുമായുള്ള അജണ്ട റിലയന്‍സ് അനധികൃതമായി റോഡ് വെട്ടിപൊളിച്ച് കേബിളിട്ടതിന് നിയമപരമായ സംരക്ഷണം നല്‍കാനുള്ള ഭരണപക്ഷത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്ന് അന്നേ കോണ്‍ഗ്രസ്, ബിജെപി പ്രതിപക്ഷം കൗണ്‍സിലില്‍ ആരോപണമുന്നയിച്ചതാണ്. കേബിള്‍ ഇടപാടില്‍ മൂന്ന് കോടി ഡെപ്പോസിറ്റ് തിരിച്ച് നല്‍കാനുള്ള മൂന്ന് വര്‍ഷത്തെ കാലാവധി ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു ഭരണനേതൃത്വം അജണ്ടയില്‍.കരാര്‍ റദ്ദാക്കാനും യുഡിഎഫ് ഭരണത്തില്‍ നടന്ന കേബിള്‍ ഇടപാട് വിജിലന്‍സ് അന്വേഷിക്കാനുമായിരുന്നു ഭരണപക്ഷ നിലപാട്. എന്നാല്‍ ആറ് മാസം കേബിളിടാന്‍ നല്‍കിയ കരാര്‍ തന്നെ നിലവിലില്ലാത്തതിനാല്‍ ഇല്ലാത്ത കരാര്‍ റദ്ദാക്കേണ്ട കാര്യമില്ലെന്നും റിലയന്‍സുമായുള്ള മുഴുവന്‍ ഇടപാടുകളും വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ നേരത്തെ കൗണ്‍സില്‍ തീരുമാനമെടുത്തതാണെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. മുഴുവന്‍ ഇടപാടുകളും അന്വേഷിക്കാന്‍ എടുത്ത തീരുമാനം മാറ്റി യുഡിഎഫ് ഭരണത്തില്‍ കേബിള്‍ കുഴിച്ചിടാന്‍ നല്‍കിയ അനുമതി മാത്രം അന്വേഷിക്കാനായിരുന്നു മിനിറ്റ്‌സ് എഴുതിയത്. കളവായി മിനിറ്റ്‌സ് എഴുതിയതിനെതിരായും കള്ളമിനിറ്റ്‌സ് തിരുത്തണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് അംഗം എ പ്രസാദ് നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രാദേശിക കേബിളുകള്‍ക്കും റിലയന്‍സിനും നല്‍കിയ തറവാടക, താരതമ്യം ചെയ്തു ഒരു സിപിഎം കൗണ്‍സിലര്‍ ചര്‍ച്ചയില്‍ ചൂണ്ടികാട്ടിയതല്ലാതെ അതു സംബന്ധിച്ച് മാത്രം പ്രത്യേക അന്വേഷണം ആരും ഉന്നയിച്ചിരുന്നില്ല. കരാര്‍ റദ്ദാക്കാനും കേബിള്‍ ഇടപാട് വിജിലന്‍സ് അന്വേഷണത്തിന് വിടാനുമായിരുന്നു തീരുമാനം. ഈ തിരുമാനത്തിനെതിരെ കോണ്‍ഗ്രസ്സിലെ 22 അംഗങ്ങള്‍ ഒപ്പിട്ട് വിയോജനകുറിപ്പും നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക