|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റിലയന്‍സിനെ പങ്കാളിയാക്കിയത് ഡാസോയെന്ന് സിഇഒ

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് ഡാസോ സിഇഒ എറിക് ട്രാപ്പിയര്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് എറിക്ക് ഇക്കാര്യം ആവര്‍ത്തിച്ചത്.
റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയെ, ഡാസോ പങ്കാളിയാക്കിയതു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് സിഇഒയുടെ മറുപടി.
റിലയന്‍സിനെ കൂടാതെ, 30 പങ്കാളികള്‍ കൂടി ഇടപാടില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധവിമാന കരാര്‍ സ്വാന്തമാക്കാന്‍ ഡാസോ ഇന്ത്യന്‍ കമ്പനിയായ റിലയന്‍സിനെ പങ്കാളിയാക്കുകയായിരുന്നുവെന്നും ഈ മേഖലയിലെ പരിചയക്കുറവ് പോലും അവഗണിച്ചാണ് ഡാസോ, റിലയന്‍സിനെ പങ്കാളിയാക്കിയതെന്നും രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇടപാടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് സിഇഒ നുണ പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
എന്നാല്‍, തനിക്ക് നുണ പറയുന്ന ശീലമില്ലെന്നും സിഇഒ പോലൊരു ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ആരും നുണ പറയില്ലെന്നുമാണ് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. താന്‍ മുമ്പു പറഞ്ഞ കാര്യങ്ങളും പ്രസ്താവനകളും സത്യമാണ്.
36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇപ്പോഴത്തെ കരാറുമായി യുപിഎ ഭരണകാലത്തെ കരാറിനെ താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം സമാനമാണ്. 18 വിമാന വിമാനങ്ങള്‍ നല്‍കാനായിരുന്നു യുപിഎ കാലത്ത് ഭരണകാലത്തെ കരാര്‍. ബാക്കി വിമാനങ്ങള്‍, സാങ്കേതികവിദ്യ കൈമാറി ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനായിരുന്നു വ്യവസ്ഥ. 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തുമ്പോള്‍ വില ഇരട്ടിയാകുമെന്നാണ് കരുതിയത്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ വിമാനത്തിന്റെ വിലയില്‍ ഒമ്പത് ശതമാനം കുറവ് വരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss