|    Jan 22 Sun, 2017 9:58 pm
FLASH NEWS

റിയോ മിഴി തുറന്നു;ഇനി കായിക മാമാങ്കത്തിന്റെ നാളുകള്‍

Published : 6th August 2016 | Posted By: mi.ptk

rio

റിയോ ഡെ ജനീറോ:കായിക ലോകത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് റിയോ ഡെ ജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ ലോക കായിക മാമാങ്കത്തിന് തുടക്കമായി.വെല്ലുവിളിയുയര്‍ത്തിയ സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ പ്രതിസന്ധിയും സുരക്ഷാപ്രശ്‌നങ്ങളും മറികടന്ന് ആധുനിക ഒളിംപിക്‌സ് ചരിത്രത്തിലെ 31ാമത് മേളയ്ക്ക് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് തിരിതെളിഞ്ഞു.

rio-2

ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ലെ കോര്‍ഡെയ്‌റോ ഡി ലിമയാണ് ഒളിംപിക് ദീപം തെളിയിച്ചത്.
സാങ്കേതിക വിദ്യയുടെ ഉപയോഗം കുറച്ച് സംഗീതവും നൃത്തവും വര്‍ണങ്ങളും കൊണ്ട് വര്‍ണാഭമായ ഉദ്ഘാടനചടങ്ങുകള്‍ക്കാണ് റിയോ ഡി ജെനീറോയിലെ മാരക്കാന സ്‌റ്റേഡിയം വേദിയായത്.
മൂന്നര മണിക്കൂറാണ് ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സെയ്‌റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ വര്‍ണാഭമാക്കിയത്.

rio-4

ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. 118 താരങ്ങളടങ്ങുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി എത്തുന്ന ഇന്ത്യ മികച്ച പ്രതീക്ഷയിലാണ്.

rio-5

ബ്രസീലിന്റെയും ലാറ്റിനമേരിക്കയുടെയും പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന ദൃശ്യങ്ങളിലൂടെയാണ് ചടങ്ങ് ആരംഭിച്ചത്. പണക്കൊഴുപ്പോ ധൂര്‍ത്തോ ഇല്ലാതെ നടത്തിയ ഉദ്ഘാടന ചടങ്ങാണ് നടന്നത്.

rio-6

മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കായിക താരത്തിന്  സ്റ്റേഡിയത്തില്‍ കടക്കുമ്പോള്‍ ഒരു മരത്തിന്റെ വിത്ത് നല്‍കുകയും പിന്നീട് അത് ശേഖരിച്ച് റിയോയില്‍ ഒളിംപിക്‌സ് വനം സൃഷ്ടിക്കാനായി എടുത്തുവയ്ക്കുകയും ചെയ്തത് 31ാമത് റിയോ ഒളിംപ്ക്‌സിലെ വേറിട്ട കാഴ്ചയായി.

rio-3

ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിംപിക്‌സില്‍ 206 രാജ്യങ്ങളില്‍ നിന്നായി 10,500 ലേറെ താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇവിടെ 28 കളികളിലെ 42 ഇനങ്ങളിലായി 306 മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്.  ഉദ്ഘാടന ദിവസമായ ഇന്ന് അമ്പെയ്ത്ത് മത്സരമാണ് നടക്കുന്നത്.
ലോകം മുഴുവനുള്ള ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ത്ഥികള്‍ക്കായി 10 കായിക താരങ്ങള്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ റിയോയിനുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക