|    Jan 18 Wed, 2017 11:39 am
FLASH NEWS

റിയോ പാരാലിംപിക്‌സ്: റെക്കോഡ് ടിക്കറ്റ് വില്‍പന

Published : 26th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ പാരാലിംപിക്‌സ് ടിക്കറ്റ് വില്‍പനയില്‍ സര്‍വ്വകാല റെക്കോഡ്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 1,33,000 ടിക്കറ്റുകള്‍ വിറ്റുപോയെന്ന് സംഘാടകസമിതി അറിയിച്ചു.
റിയോ 2016 ഒളിംപിക്‌സ് സമാപിച്ച് ഒരാഴ്ചയാവും മുമ്പാണ് പാരാലിംപിക്‌സ് ടിക്കറ്റ് വില്‍പനയിലെ വര്‍ദ്ധനവ്.
ഒളിംപിക്‌സ് സമാപനചടങ്ങില്‍ നടത്തിയ പ്രചരണങ്ങളു ടെ ഫലമായാണ് ടിക്കറ്റ് വില്‍പനയില്‍ ഉയര്‍ച്ചയുണ്ടായതെന്ന് അന്താരാഷ്ട്ര പാരാലിംപിക്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഒാഫീസ ര്‍ സേവിയര്‍ ഗോണ്‍സാലസ് അറിയിച്ചു.
അത്‌ലറ്റിക്‌സ്, നീന്തല്‍ മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 2.5 ദശലക്ഷം ടിക്കറ്റുകള്‍ ലഭ്യമായതില്‍ ഇതുവരെ 600000 ടിക്കറ്റുകളാണ് വിറ്റുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക