|    Jul 20 Thu, 2017 8:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റിയോ പാരാലിംപിക്‌സിന് നാളെ കൊടിയിറങ്ങും; ചൈന കിരീടത്തിലേക്ക്

Published : 17th September 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: അംഗപരിമിതരുടെ പാരാലിംപിക്‌സിന് നാളെ തിരശീല വീഴാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചൈന കിരീടത്തിലേക്ക് അടുക്കുന്നു.
191 മെഡലുകളുമായി രണ്ടാം സ്ഥാനക്കാരായ ബ്രിട്ടനേക്കാള്‍ ഏറെ മുന്നിലാണ് ചൈന. 108 മെഡലുകളാണ് റിയോയിലെ ബ്രിട്ടന്റെ സമ്പാദ്യം.
നീന്തല്‍ ഇനങ്ങളിലും അത്‌ലറ്റിക് ഇനങ്ങളും തങ്ങളുടെ കുത്തകയാക്കിയുള്ള പ്രകടനമാണ് ചൈനീസ് താരങ്ങള്‍ റിയോയില്‍ കാഴ്ചവച്ചത്. അത്‌ലറ്റിക് ഇനങ്ങളില്‍ 22 സ്വര്‍ണവും 17 വെള്ളിയും ഒന്‍പത് വെങ്കലവുമായി 48 മെഡലുകള്‍ ചൈനീസ് താരങ്ങള്‍ വാരിക്കൂട്ടിയത്.
നീന്തല്‍ ഇനങ്ങളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന നേട്ടം ചൈന സ്വന്തമാക്കി. 31 സ്വര്‍ണവും 26 വെള്ളിയും 19 വെങ്കലവുമടക്കം 76 മെഡലുകളാണ് ചൈനീസ് താരങ്ങള്‍ നീന്തി നേടിയത്.
ഷൂട്ടിങ് വിഭാഗങ്ങളില്‍ അഞ്ച് സ്വര്‍ണവും ഭാരദ്വോഹനത്തില്‍ മൂന്നു സ്വര്‍ണവും അമ്പെയ്ത്തില്‍ രണ്ട് സ്വര്‍ണവും ചൈന നേടി.
രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടന്റെ സ്വര്‍ണനേട്ടം 49 ആണ്. അത്‌ലറ്റിക്‌സില്‍ 13 ഉും സൈക്ലിങില്‍ 11 സ്വര്‍ണവും നീന്തലില്‍ 12 സ്വര്‍ണവും ബ്രിട്ടന്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാംസ്ഥാനത്തുള്ള ഉക്രെയിന്‍ 92 മെഡലുകളാണ് നേടിയെടുത്തിട്ടുള്ളത്.
അമേരിക്ക 89 മെഡലുകളുമായി നാലാം സ്ഥാനത്തും ആതിഥേയരായ ബ്രസീല്‍ 53 മെഡലുകളുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്.
സമാപനത്തിന് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യ നാല് മെഡലുകളാണ് ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഇതില്‍ രണ്ടു സ്വര്‍ണ മെഡലും ഓരോ വീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടുന്നു.  മെഡല്‍ പട്ടികയില്‍ നിലവില്‍ 38ാം സ്ഥാനത്താണ് ഇന്ത്യ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക