|    Dec 18 Mon, 2017 10:44 am
Home   >  Todays Paper  >  page 11  >  

റിയോ ഓപണ്‍; സിക്ക വൈറസിനെ ഭയമില്ലെന്ന് നദാലും ഫെററും

Published : 18th February 2016 | Posted By: SMR

nadal-federer

സാവോപോളോ: ഈയാഴ്ച ബ്രസീലില്‍ ആരംഭിക്കുന്ന റിയോ ഓപണില്‍ മല്‍സരിക്കുമെന്നും ലോകത്തിനു മുഴുവന്‍ ഭീഷണിയായ സിക്ക വൈറസിനെ ഭയക്കുന്നില്ലെന്നും സ്പാനിഷ് ടെന്നിസ് സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും ഡേവിഡ് ഫെററും വ്യക്തമാക്കി. കൊതുകുകളിലൂടെ പകരുന്ന സിക്ക വൈറസ് ലാറ്റിനമേരിക്കയിലാ ണ് ആദ്യം കണ്ടെത്തിയത്.
”ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് അല്‍പ്പം റിസ്‌കാണെന്ന് എനിക്കറിയാം. എന്നാ ല്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമല്ല. ഒരിക്കല്‍ക്കൂടി റിയോ ഓപണില്‍ പങ്കെടുക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ഞാന്‍”- നദാല്‍ കൂട്ടിച്ചേര്‍ത്തു. ”സിക്ക വൈറസിനെ ഭയന്നല്ല ബ്രസീലുകാര്‍ ജീവിക്കുന്നതെന്ന് എനിക്കു കാണാന്‍ സാധിച്ചു. സാധാരണ നിലയില്‍തന്നെയാണ് ഇവിടുത്തെ ജനജീവിതം. പിന്നെയെന്തിനാണ് ഞാ ന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നത്” – താരം ചോദിച്ചു.
അതേസമയം, സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ബ്രസീല്‍ നടത്തിയ നീക്കങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് ഫെറര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss