|    Aug 17 Thu, 2017 3:08 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റിയോ ഒളിംപിക്‌സ് ഹോക്കി: ഇന്ത്യ മരണഗ്രൂപ്പില്‍

Published : 23rd December 2015 | Posted By: SMR

റിയോ ഡി ജനയ്‌റോ: 2016 റിയോ ഒളിംപിക്‌സ് ഹോക്കി മല്‍സരത്തിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി, ലോക രണ്ടാം നമ്പര്‍ ഹോളണ്ട് എന്നിവരുള്‍പ്പെട്ട മരണ ഗ്രൂപ്പായ പൂള്‍ ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്.
അര്‍ജന്റീന, അയര്‍ലന്റ്, കാനഡ തുടങ്ങി പ്രമുഖ ടീമുകളും ഇതേ ഗ്രൂപ്പിലുണ്ട്. നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും ടീമുകള്‍ ക്വാര്‍ട്ടറിലേക്കു യോഗ്യത നേടുന്നത്. അതിനാല്‍ നിലവിലെ ഏഴാം റാങ്കുകാരായ ഇന്ത്യക്ക് അതിലും താഴെയുള്ള റാങ്കുകാ രായ കാനഡയേയും അയര്‍ലന്റിനേയും തോല്‍പ്പിക്കാനായാല്‍ അവസാന എട്ടില്‍ ഇടംപിടിക്കാനാവും.
വനിതാ ടീമിലും ഇന്ത്യക്ക് കടുപ്പമേറിയ മല്‍സരങ്ങളാണുള്ളത്. പൂള്‍ എയില്‍ നിലവിലെ ജേതാക്കളും ലോക ഒന്നാം നമ്പറുമായ ഹോളണ്ട്. വേള്‍ഡ് ലീഗിലെ റണ്ണേഴ്‌സ് അപ്പുകളായ ന്യൂസിലന്റ്, ചൈന, ജര്‍മനി, കൊറിയ, സ്‌പെയിന്‍ ടീമുകളാണ് ഇതേ ഗ്രൂപ്പിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക