|    Mar 29 Wed, 2017 10:36 pm
FLASH NEWS

റിയോ ഒളിംപിക്‌സ്; സൈനയ്ക്കു അഞ്ചാം സീഡ്

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: വരാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് അഞ്ചാം സീഡ്.
മറ്റു ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു, കെ ശ്രീകാന്ത് എന്നിവര്‍ ഒമ്പതാം സീഡാണ്.
ഇന്നലത്തെ ലോക റാങ്കിങ് അനുസരിച്ചാണ് താരങ്ങള്‍ക്ക് സീഡ് നിശ്ചയിച്ചത്. ലോക അഞ്ചാം നമ്പര്‍ താരമായിരുന്നു സൈന. വനിതാ വിഭാഗം സിംഗിള്‍സില്‍ പത്താം റാങ്ക് കാരിയാണ് സിന്ധു.
പുരുഷവിഭാഗം സിംഗിള്‍സില്‍ ലോക പതിനൊന്നാം റാങ്ക് കാരനാണ് ശ്രീകാന്ത്.
സിംഗിള്‍ വിഭാഗത്തില്‍ നിലവില്‍ 13 സീഡുകളാണുള്ളത്. പുരുഷ വിഭാഗത്തില്‍ മലേഷ്യയുടെ ലീ ചോങ്ങും വനിതാ വിഭാഗത്തില്‍ സ്‌പെയിനിന്റെ കരോളിന മാര്‍ട്ടിനുമാണ് ടോപ് സീഡുകാര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day