|    Mar 28 Tue, 2017 1:49 am
FLASH NEWS

റിയോ ഒളിംപിക്‌സ്: ഇനി സുവര്‍ണ ദിനങ്ങള്‍…

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: കായികപ്രേമികളുടെ നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഇനി 31 മല്‍സര വിഭാഗങ്ങളില്‍ മെഡല്‍ സ്വപ്‌നവുമായി 10,500 അത്‌ലറ്റുകള്‍ 207 രാജ്യങ്ങളെ പ്രതിനിധീകരിച്ച് റിയോയെ പ്രകമ്പനം കൊള്ളിക്കാനിറങ്ങും.
അത് കൊണ്ട് ഇനി ആനന്ദത്തിന്റേയും കണ്ണീരിന്റേയും ദിനങ്ങള്‍ക്കാണ് ലോകം സാക്ഷിയാവുക. ഒളിംപിക്‌സിലെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയുമായി 124 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയും താരങ്ങളെ ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കുന്നത്. ഷൂട്ടിങ്, ടെന്നിസ്, അമ്പെയ്ത്ത്, ഗുസ്തി, ഹോക്കി, ബാഡ്മിന്റണ്‍ എന്നിവയിലാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഇന്ന് ആറ് മല്‍സര വിഭാഗങ്ങളിലായി 12 മെഡല്‍ പോരാട്ടങ്ങള്‍ അരങ്ങേറും. അമ്പെയ്ത്ത്, റോഡ് സൈക്ലിങ്, ഫെന്‍സിങ്, ജൂഡോ, ഷൂട്ടിങ്, നീന്തല്‍, ഭാരോദ്വഹനം എന്നീ മല്‍സര വിഭാഗങ്ങളിലാണ് ഇന്ന് മെഡല്‍ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇതില്‍ നാല് സ്വര്‍ണ മെഡലുകള്‍ നീന്തലില്‍ നിന്ന് മാത്രം ലഭിക്കും.
നീന്തലില്‍ രണ്ട് താരങ്ങള്‍ ഇന്ത്യക്കു വേണ്ടി മാറ്റുരയ്ക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ചയാണ് ഇവര്‍ക്ക് മല്‍സരമുള്ളത്. 200 മീറ്ററിലാണ് ഇന്ത്യന്‍ താരങ്ങള്‍ നീന്തനിറങ്ങുക. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മലയാളി താരം സാജന്‍ പ്രകാശും 200 മീറ്റര്‍ ഫ്രീസൈറ്റലില്‍ ശിവാനി കറ്റാരിയയുമാണ് സുവര്‍ണ മല്‍സ്യമാവാനൊരുങ്ങുന്നത്.
ഷൂട്ടിങിലും ജൂഡോയിലും രണ്ട് വീതം ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഏറെ മെഡല്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന ഷൂട്ടിങില്‍ 12 താരങ്ങളാണ് റിയോയില്‍ ഇന്ത്യക്കു വേണ്ടി തോക്കേന്തുക.
ഷൂട്ടിങില്‍ ജിതു റായും അഭിനവ് ബിന്ദ്രയും ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.അമ്പെയ്ത്ത്, റോഡ് സൈക്ലിങ്, ഫെന്‍സിങ്, ഭാരോദ്വഹനം എന്നിവയില്‍ ഓരോ വീതം ഫൈനലുകള്‍ ഇന്ന് അരങ്ങേറും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day