|    Jan 19 Thu, 2017 10:28 pm
FLASH NEWS
Home   >  Sports  >  Others  >  

റിയോ ഒളിംപിക്‌സില്‍ നിന്ന് റഷ്യന്‍ താരങ്ങളെ വിലക്കണമെന്നാവശ്യം

Published : 18th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ നിന്നും മുഴുവന്‍ റഷ്യന്‍താരങ്ങളെയും വിലക്കണമെന്നാവശ്യപ്പെട്ട് വിവിധരാജ്യങ്ങളിലെ ഉത്തേജക മരുന്ന് വിരുദ്ധഏജന്‍സികള്‍ രംഗത്ത്. ഏകദേശം 10ഓളം രാഷ്ട്രങ്ങളും 20ഓളം കായികസംഘങ്ങളുമാണ് റഷ്യക്കെതിരേ വിലക്ക് ആവശ്യമുന്നയിച്ചിരിക്കുന്നത്.
റഷ്യന്‍ കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തെ കുറിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകളാണ് ആവശ്യത്തിനു പിന്നില്‍. ഒളിംപിക്‌സ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വിലക്ക് സംബന്ധിച്ച ആവശ്യവുമായി ഒളിംപിക്‌സ് കമ്മിറ്റി മേധാവികള്‍ക്കു മേല്‍ സമ്മര്‍ദ്ധം ചെലുത്താനാണ് തീരുമാനം.
ഇതിനായി റഷ്യന്‍ കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണ റിപോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ഇവര്‍. 2014ല്‍ നടന്ന സോചി വിന്റര്‍ ഒളിംപിക്‌സില്‍ റഷ്യ ഔദ്യോഗികമായി ഉത്തേജകമരുന്ന് ഉപയോഗം പ്രോല്‍സാഹിപ്പിച്ചെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത്.
റഷ്യയുടെ മുന്‍ ഉത്തേജക മരുന്ന് വിരുദ്ധ ലാബ് ഡയറക്ടര്‍ ഗ്രിഗറി റോഡ്‌ച്ചെക്കോവിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത. സോചി ഒളിംപിക്‌സില്‍ സര്‍ക്കാര്‍ അറിവോടെ വ്യാപകമായ തോതില്‍ ഉത്തേജക മരുന്നുപയോഗം നടന്നെന്നും ഇതില്‍ 15ഓളം പേര്‍ മെഡല്‍ നേടിയതായും അദ്ദേഹം പറഞ്ഞതായാണ് വിവരം.
ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് നേരത്തെ റഷ്യയുടെ അത്‌ലറ്റിക്‌സ് ടീമിനെ റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ പുര്‍ണമായ വിലക്കാവശ്യപ്പെട്ടുള്ള പ്രതികരണങ്ങള്‍. അമേരിക്ക, ജര്‍മനി, സ്‌പെയിന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ ഉത്തജകമരുന്ന് വിരുദ്ധ ഏജന്‍സികളാണ് നിരോധനാവശ്വുമായി രംഗത്തുള്ളത്. അതേസമയം, ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക