|    Jan 16 Mon, 2017 6:31 pm
Home   >  Pravasi  >  Gulf  >  

റിയോ ഒളിംപിക്‌സിന് മറ്റൊരു ഖത്തരി താരം യോഗ്യത നേടി

Published : 11th July 2016 | Posted By: sdq

ദോഹ: റിയോ ഒളിംപിക്‌സിന് മറ്റൊരു ഖത്തരി താരവും കൂടി യോഗ്യത നേടി. 64 കിലോഗ്രാം ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് പുരുഷ ബോക്‌സിങില്‍ തുളസി തരുമലിംഗം ആണ് യോഗ്യത നേടിയത്. ഒളിംപിക്‌സില്‍ ബോക്‌സിങിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഖത്തരി താരമാണ് തുളസി.
കഴിഞ്ഞ മാസം 60 കിലോഗ്രാം വിഭാഗത്തില്‍ ബോക്‌സര്‍ ഹകന്‍ എര്‍സികര്‍ റിയോ ടിക്കറ്റ് ഉറപ്പിച്ചിരുന്നു.
ബാകുവില്‍ പത്ത് ദിവസമായി നടന്ന മല്‍സരത്തില്‍ വിജയിച്ചാണ് 21കാരനായ താരം ഒളിംപിക്‌സ് യോഗ്യത നേടിയത്.
വെനസ്വേലയില്‍ നടക്കുന്ന എപിബി/ ഡബ്ല്യുഎസ്ബി ഒളിംപിക് യോഗ്യതാ മല്‍സരത്തിന്റെ സെമിഫൈനലില്‍ അര്‍ജന്റൈന താരം കാര്‍ലോസ് അക്വിനോയെ തകര്‍ത്താണ് 24കാരനായ തുളസി യോഗ്യത നേടിയത്. അതേസമയം, ഫൈനലില്‍ അര്‍മീനിയയുടെ ഹോവ്ഹാനസ് ബാക്കോവിനോട് തുളസി പരാജയപ്പെട്ടു.
സെമിഫൈനലില്‍ ഈ വര്‍ഷത്തെ മികച്ച പ്രകടനമാണ് തുളസി കാഴ്ചവച്ചത്. ഒളിംപിക്‌സ് യോഗ്യത നേടിയ തുളസിയെ ഖത്തര്‍ ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റ് യൂസുഫ് അലി അല്‍ ഖാസിം അനുമോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക