|    May 27 Sat, 2017 2:36 am
FLASH NEWS

റിയോ: ഇന്നു തിരശ്ശീല; ബോള്‍ട്ടിന് ട്രിപ്പിള്‍

Published : 21st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: തന്റെ അവസാന ഒളിംപിക്‌സില്‍ ചരിത്രം കുറിച്ച് ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട്. സ്പ്രിന്റ് ഇനത്തില്‍ തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിലും ട്രിപ്പിള്‍ സ്വര്‍ണം നേടിയാണ് കരിയറിനോടു വിടചൊല്ലാനൊരുങ്ങുന്നത്. 100, 200 മീറ്ററുകള്‍ക്കു പുറമെ 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞ് ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ താന്‍തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി.
അതേസമയം, ഒളിംപിക്‌സിന് ഇന്നു തിരശ്ശീല വീഴും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30നാണു സമാപനച്ചടങ്ങുകള്‍. തുടര്‍ച്ചയായ രണ്ടാംതവണയും അമേരിക്ക കിരീടം നിലനിര്‍ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day