|    Mar 30 Thu, 2017 10:30 am
FLASH NEWS

റിയോയ്ക്ക് വിട, ഇനി ടോക്കിയോ

Published : 22nd August 2016 | Posted By: mi.ptk

olympics-closing-4.jpg.imag

റിയോ ഡി ജനെയ്‌റോ: പതിനാറ് ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് റിയോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ സമാപനം. ഉദ്ഘാടന ചടങ്ങിലെപോലെ തന്നെ ബ്രസീലിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇനിയൊരു നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജപ്പാനിലെ ടോക്യോയില്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്കായി ഒത്തുചേരാമെന്ന ആശംസയും പ്രതീക്ഷയും പങ്കുവച്ച് കായികതാരങ്ങള്‍ റിയോയോട് വിടപറഞ്ഞു.
olympics-closing-2.jpg.imag

വിഖ്യാത കാര്‍ണിവല്‍ സംവിധായിക റോസ മല്‍ഹോയ്‌സാണ് സമാപന ചടങ്ങ് അണിയിച്ചൊരുക്കിയത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെ സാക്ഷി നിര്‍ത്തി റിയോ മേയര്‍ എഡ്വാഡോ പെയ്‌സ് അടുത്ത ഒളിംപിക്‌സ് ആതിഥേയരായ ടോക്യോയുടെ മേയര്‍ യൂറിക്കോ കോയിക്കെയ്ക്ക് ഒളിംപിക് പതാക ഔദ്യോഗികമായി കൈമാറി.
olympics-closing-5.jpg.imag

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തി വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക് ആണ് ഇന്ത്യന്‍ പതാകയേന്തിയത്.
കായിക ശക്തി ഒരിക്കല്‍ കൂടി തെളിയിച്ചാണ് അമേരിക്കന്‍ സംഘം റിയോയില്‍ നിന്ന് മടങ്ങിയത്.46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകള്‍ നേടിയാണ് അമേരിക്കയുടെ മടക്കം.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഷ്ചവെക്കാതെയാണ് ഇന്ത്യ മടങ്ങുന്നത്. രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.
ബ്രസീല്‍ അര്‍ഹിച്ച സ്വര്‍ണസമ്മാന നേട്ടത്തോടെ റിയോ ഒളിംപിക്‌സിന് തിരശീല. പുരുഷ ഫുട്‌ബോളില്‍ ജര്‍മനിയെ ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 5-4ന് ബ്രസീല്‍ പരാജയപ്പെടുത്തി ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം നേടിയാണ് ബ്രസീലിന്റെ മടക്കം.

olympics-closing-1.jpg.imag

തുടര്‍ച്ചയായി മൂന്ന്  ഒളിംപിക്‌സുകളില്‍ ഒരേ മൂന്നിനങ്ങളില്‍ സ്വര്‍ണം നേടി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടും ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വ്യക്തികഗത മെഡലുകള്‍ സ്വന്തം പേരിലാക്കി അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സും ഒളിംപിക്‌സിന്റെ സമീപകാല ചരിത്രത്തിനൊന്നും തിരുത്താന്‍ പറ്റാത്ത റെക്കോഡുകളുമായാണ് മടങ്ങിയത്.
ഇവരുടെ മടക്കം തന്നെയാവും അടുത്ത ഒളിംപിക്‌സ് വേദിയായ ടോക്യോ നേരിടുന്ന ഏറ്റവും വലിയ ശൂന്യതയും. എന്നാല്‍ ടോക്യോയ്ക്ക് കാലം കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങളേതൊക്കെയെന്നത് കാത്തിരുന്നകാണാം.
image

രണ്ടാം തവണയാണ് ടോക്യോയിലേയ്ക്ക് ഒളിംപിക്‌സ് എത്തുന്നത്. 1964ല്‍ ടോക്യോ ഒളിംപിക്‌സിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

olympic-2

olympics

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day