|    May 26 Fri, 2017 8:50 pm
FLASH NEWS

റിയോയുടെ മനംകവരാന്‍ നേപ്പാളി യുവതാരം

Published : 3rd August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 13 കാരിയായ ഗൗരിക സിങ്. നേപ്പാളിന്റെ അഭിമാന നീന്തല്‍ താരമായ ഗൗരിക റിയോയുടെ മനംകവരാനെത്തുന്നത് മരണമുഖത്ത് നിന്ന് അതിജീവിച്ചാണ്.
നേപ്പാളിനെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ നിന്ന് അതിജീവിച്ചാണ് താരം റിയോയിലെത്തുന്നത്. നിരവധി പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ഭൂകമ്പത്തില്‍ നിന്ന് ഗൗരികയും കുടുംബവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നേപ്പാളില്‍ ജനിച്ചെങ്കിലും രണ്ടാം വയസ്സില്‍ താരവും കൂടുംബവും ലണ്ടനിലേക്ക് ചേക്കേറി.
ലണ്ടനിലെ സ്‌കുള്‍ പഠനത്തിലൂടെ കായിക തലത്തില്‍ മികവ് പുലര്‍ത്തിയ ഗൗരിക 11ാം വയസ്സിലാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവന്നത്. 50 മീറ്റര്‍ നീന്തലില്‍ തന്റെ തന്നെ റെക്കോഡ് തിരുത്തി കുറിച്ചാണ് ഈ യുവതാരം നേപ്പാളിന്റെ അഭിമാന താരമായി വളര്‍ന്നത്. ഈ മാസം എട്ടിന് നടക്കുന്ന 100 മീറ്റര്‍ ബാക്ക്‌സ്‌ട്രൈക്കിലാണ് താരം റിയോ മെഡല്‍ സ്വപ്‌നവുമായി നീന്താനിറങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day