|    Mar 26 Sun, 2017 1:21 am
FLASH NEWS
Home   >  Sports  >  Others  >  

റിയോയില്‍ മിന്നാന്‍ റോജര്‍ ഫെഡററില്ല

Published : 28th July 2016 | Posted By: SMR

സൂറിച്ച്: ഒൡപിക്‌സ് ടെന്നിസില്‍ മിന്നാന്‍ ഇതിഹാസതാരവും മുന്‍ ഒന്നാംനമ്പറുമായ സ്വിറ്റ്‌സ ര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററില്ല. 17 തവണ ഗ്രാ ന്റ്സ്ലാം ചാംപ്യനായ ഫെഡറര്‍ തന്നെയാണ് താന്‍ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറുന്ന കാര്യം അറിയിച്ചത്.
ഒളിംപിക്‌സുള്‍പ്പെടെ ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിലും താന്‍ പങ്കെടുക്കു ന്നില്ലെന്നും താരം വ്യക്തമാക്കി.
”സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ സാധിക്കാത്തതില്‍ കടുത്ത നിരാശയുണ്ട്. കാല്‍മുട്ടിനേറ്റ പരിക്ക് ഇതുവരെ പൂര്‍ണമായി ഭേദമായിട്ടില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഡോക്ടര്‍മാരുമായും ടീമംഗങ്ങളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് ഒളിംപിക്‌സില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചത്. പൂര്‍ണ ആരോ ഗ്യം വീണ്ടെടുക്കാന്‍ ഈ വര്‍ഷത്തെ ശേഷിക്കുന്ന മാസങ്ങള്‍ മുഴുവന്‍ വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്”- ഫെഡറര്‍ വിശദമാക്കി.
ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപണിന്റെ സെമി ഫൈനലില്‍ പുറത്തായ താരം ഫെബ്രുവരിയിലാണ് ഇടതു കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായത്.
ഏപ്രിലില്‍ നടന്ന മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിലൂടെ ഫെഡറര്‍ മല്‍സരരംഗത്തേക്കു തിരിച്ചെത്തിയിരുന്നു. എന്നാല്‍ പുറംവേദന മൂലം മേയില്‍ നടന്ന ഫ്രഞ്ച് ഓപണില്‍ നിന്ന് സ്വിസ് സൂപ്പര്‍ താരം പിന്‍മാറി.

(Visited 77 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക