|    Jan 23 Mon, 2017 8:00 am
FLASH NEWS
Home   >  Sports  >  Others  >  

റിയോയില്‍ മികച്ച പ്രകടനം നടത്തും: ദ്യുതി ചന്ദ്

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്തുമെന്ന് ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ് പറഞ്ഞു. 100 മീറ്ററില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ദ്യുതി. സ്റ്റാര്‍ സ്പ്രിന്ററും മലയാളിയുമായ പിടി ഉഷയാണ് ഇതിന് മുമ്പ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വനിതാ താരം. 1980 മോസ്‌കോ ഗെയിംസിലായിരുന്നു ഉഷ 100 മീറ്ററില്‍ രാജ്യത്തിനു വേണ്ടി ട്രാക്കിലിറങ്ങിയത്.
100 മീറ്ററില്‍ ആദ്യ 60 മീറ്റര്‍ നല്ല നിലയില്‍ ഓടാന്‍ തനിക്ക് സാധിക്കാറുണ്ട്. പക്ഷേ, പിന്നീടുള്ള 40 മീറ്ററില്‍ ഈ വേഗത നിലനിര്‍ത്താനാവുന്നില്ല. ആ പോരായ്മ നികത്താനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്- ദ്യുതി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക