|    Jan 19 Thu, 2017 3:47 am
FLASH NEWS

റിയോയില്‍ പോക്കിമോന്‍ കളിയില്ല: നിരാശയോടെ താരങ്ങള്‍

Published : 2nd August 2016 | Posted By: SMR

റിയോ ഡി ജനയിറോ: ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കായി റിയോ നഗരത്തിലെത്തിയ വിദേശതാരങ്ങള്‍ക്ക് നിരാശ സമ്മാനിച്ച് പോക്കിമോന്‍ ഗോ ഗെയിം. നിലവില്‍ പോക്കിമോന്‍ ഗോ സൗകര്യം ബ്രസീലില്‍ ലഭ്യമല്ലാത്തതാണ് സ്വദേശത്തുനിന്ന് ഗെയിം ഡൗണ്‍ലോഡ് ചെയ്‌തെത്തിയ താരങ്ങള്‍ക്ക് തിരിച്ചടിയായത്. നിലവില്‍ അമേരിക്ക, ജപ്പാന്‍, ആസ്‌ത്രേലിയ ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളില്‍ മാത്രമാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലലൂടെ ഗെയിം ലഭ്യമാക്കിയിരിക്കുന്നത്.
ഉത്തേജകമരുന്നു വിവാദവും സൗകര്യങ്ങളുടെ അഭാവുങ്ങള്‍ക്കുമപ്പുറം റിയോ ഒളിംപിക്‌സ് നഗരത്തിലെത്തിയ താരങ്ങള്‍ ഏറ്റവുമധികം പരാതി പറഞ്ഞത് പോക്കിമോന്‍ ലഭ്യമല്ലാ ത്തതിനെ കുറിച്ചാണെന്നാണ് വിവരം. ഡിജിറ്റല്‍ മാപ്പിങ് സംവിധാനം ഉപയോഗിച്ച്  കൃത്രിമ യാഥാര്‍ഥ്യ സാധ്യമാക്കുന്നതാണ് കളിയുടെ അടിസ്ഥാനം. ഫുട്‌ബോള്‍ മൈതാനത്തിറങ്ങിയ താരങ്ങള്‍ക്ക് കളിക്കാന്‍ പന്ത് ലഭിക്കാത്ത അവസ്ഥയാണ് പോക്കിമോന്‍ ഗോ അഭാവത്തില്‍ റിയോയിലെത്തിയ താരങ്ങള്‍ എന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയുന്നു.
അതേസമയം ഗെയിം ലഭ്യമാവാത്തതു ഗുണമാണെന്ന് കനേഡിയന്‍ ഹോക്കി താരം പ്രതികരിച്ചു. ഇതുമൂലം ടീമുമായി ചേര്‍ന്ന് കൂടുതല്‍ പരിശീലനത്തിന് അവസരം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ പോക്കിമോന്‍ ഗോ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം നേടാന്‍ സാഹായകമാണെന്നും റിയോയില്‍ ഉടന്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നാതായും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ അഭ്യര്‍ഥന മാനിച്ച് റിയോയില്‍ സാധ്യമാവും വേഗത്തില്‍ പോക്കിമോന്‍ ഗോ ഗെയിം ലഭ്യമാക്കണമെന്ന് മേയര്‍ എഡ്വോ പയസ് പോക്കിമോന്‍ ഡെവലപ്പര്‍മാരോട് അവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക