|    Jan 18 Wed, 2017 7:17 am
FLASH NEWS

റിയോയില്‍ നിന്ന് റഷ്യയെ പൂര്‍ണമായി വിലക്കില്ല

Published : 25th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഉത്തേജക മരുന്നു വിവാദത്തില്‍ റഷ്യന്‍ താരങ്ങളെ റിയോ ഒളിംപിക്‌സില്‍ നിന്നും പൂര്‍ണമായി വിലക്കില്ല. വ്യക്തിഗതയിനങ്ങളില്‍ മല്‍സരിക്കുന്നവരെ ഒഴിവാക്കാനാണ് പുതിയ തീരുമാനം.
ഇന്നലെ യോഗം ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക്‌സ് സമിതി എക്‌സികുട്ടീവാണ് വിവാദത്തില്‍ തീരുമാനമെടുത്തത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും താരങ്ങള്‍ പങ്കെടുക്കുക.
ആരോപണ വിധേയരായ താരങ്ങളേയും മരുന്നടിയില്‍ നടപടി നേരിട്ടവര്‍ക്കും വിലക്ക് തുടരും. പങ്കാളിത്തം സംബന്ധിച്ച അന്തിമതീരുമാനം കായികതാരങ്ങള്‍ക്ക് വിട്ടതായും സമിതി അറിയിച്ചു.
റഷ്യന്‍ അധികൃതരുടെ അറിവോടെ 2015 സോചി ഒളിംപിക്‌സില്‍ വ്യാപകമായി ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചെന്ന അന്താഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റഷ്യയെ റിയോ ഒളിംപിക്‌സില്‍നിന്ന് വിലക്കണമെന്ന വാദമുയര്‍ന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക