|    Dec 17 Sun, 2017 11:16 pm
FLASH NEWS
Home   >  News now   >  

റിയോയിലും ബോള്‍ട്ട് തന്നെ !!

Published : 15th August 2016 | Posted By: G.A.G

റിയോ ഡി ജനയ്‌റോ:  പുരുഷന്‍മാരുടെ 100 മീറ്റര്‍ ഒളിംബിക്‌സ് ഫൈനലില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് തന്റെ ഇതിഹാസ പദവി നിലനിറുത്തി. 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്.  പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ തന്റെ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് സ്വര്‍ണമാണ് ബോള്‍ട്ട് റിയോയില്‍  കരസ്ഥമാക്കിയത്. ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ ഏഴാം സ്വര്‍ണവുമാണിത്.
മല്‍സരത്തില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ (9.89) വെള്ളിയും കാനഡയുടെ ആന്ദ്ര ഡി ഗ്രാസി വെങ്കലവും നേടി.

വീഡിയോ കാണാം:

2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്ത് ബോള്‍ട്ട് ഇത്തവണ തന്റെ സമയം മെച്ചപ്പെടുത്തുമോ എന്ന്്് ലോകം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നുവെങ്കിലും അതുണ്ടായില്ല.തന്റെ നേട്ടം ജമൈക്കന്‍ ജനതക്കു സമ്മാനിക്കുന്നുവെന്ന് ബോള്‍ട്ട് ട്വിറ്ററില്‍ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss