|    Jul 16 Mon, 2018 8:19 pm
FLASH NEWS

റിയാസ് മൗലവി വധക്കേസ്: വിചാരണ ഉടന്‍ ആരംഭിക്കും

Published : 4th August 2017 | Posted By: fsq

കാസര്‍കോട്: ചൂരി ഹൈദ്രോസ് ജുമാമസ്ജിദിലെ മദ്‌റസ അധ്യാപകന്‍ കര്‍ണാടക കൊടക് സ്വദേശി റിയാസ് മൗലവി(32) കൊലക്കേസ് വിചാരണ ഉടന്‍ ആരംഭിക്കും. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. നേരത്തെ ഈ കേസിന്റെ ചാര്‍ജ് ഷീറ്റ് കേസന്വേഷിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പിന്നീട് ഫസ്റ്റ് ക്ലാസ് കോടതി ജില്ലാ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് നമ്പര്‍ നല്‍കി വിചാരണ ഉടന്‍ ആരംഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 20നാണ് റിയാസ് മൗലവിയെ താമസ സ്ഥലത്ത് കയറി കുത്തിക്കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss