റിയാസ് മൗലവി വധം: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Published : 3rd March 2018 | Posted By: mi.ptk
കാസര്‍കോട്: കാസര്‍കോട് പഴയചൂരിയിലെ പള്ളിയില്‍ മദ്രസാ അധ്യാപകന് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മാര്‍ച്ച് അഞ്ചിന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരുന്ന വിചാരണയാണ് ഹൈക്കോടതി താല്കാലികമായി സ്റ്റേ ചെയ്തത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

കേസിലെ പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.