|    Oct 24 Wed, 2018 12:32 am
FLASH NEWS
Home   >  Districts  >  Kasaragod  >  

റിയാസ് മൗലവി വധം: വിചാരണ ഒക്ടോബറില്‍: യുഎപിഎ ചുമത്തണമെന്ന ആവശ്യം

Published : 22nd September 2017 | Posted By: shins

കാസര്‍കോട്: മദ്‌റസാ അധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും. ജില്ലാസെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. കാസര്‍കോട് ചൂരിയില്‍ 2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവി കൊല ചെയ്യപ്പെട്ടത്. പള്ളിമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ എസ് അജേഷ് എന്ന അപ്പു(20), നിധിന്‍(19), അഖിലേഷ് എന്ന അഖില്‍(25) എന്നിവരാണ് കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. അതിനിടെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss