|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിയാസ് മൗലവി വധം വിചാരണ ഇന്ന് പുനരാരംഭിക്കും

Published : 3rd December 2018 | Posted By: kasim kzm

കാസര്‍കോട്: പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ വിചാരണ ഇന്നു പുനരാരംഭിക്കും. കേസിന്റെ വിചാരണ സപ്തംബര്‍ എട്ടിന് ആരംഭിച്ചിരുന്നു. അന്ന് നാലു സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതിനിടയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി എം ജെ കിണി സഹോദരന്‍ മരിച്ചതിനെത്തുടര്‍ന്ന് അവധിയിലായിരുന്നു. ഇതോടെ, വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് പ്രതികള്‍.
കേസില്‍ ഒമ്പതു സാക്ഷികളെ കൂടി ഉള്‍പ്പെടുത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ ഉത്തരവിട്ടു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ അശോകന്‍ സമര്‍പ്പിച്ച അപേക്ഷയാണ് കോടതി പരിഗണിച്ചത്. കേളുഗുഡ്ഡെയിലെ അജിത് കുമാര്‍, സന്നകൂഡ്‌ലുവിലെ കെ അമല്‍, ബന്തിയോട് മുട്ടംഗേറ്റിലെ സന്തോഷ്, കേളുഗുഡ്ഡെയിലെ ബി കെ പവന്‍കുമാര്‍, കാസര്‍കോട് ജൂനിയര്‍ എസ്‌ഐയായിരുന്ന രാജേഷ് പെറുവത്ത് പീടികയില്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസി. കെ രാമകൃഷ്ണന്‍, ജനറല്‍ ആശുപത്രിയിലെ ഡോ. ഫാത്തിമ റുബിയ, സീനിയര്‍ ക്ലാര്‍ക്ക് കെ രഘുനാഥന്‍, മടിക്കേരി തഹസില്‍ദാര്‍ കുസുമം എന്നിവരെയാണ് സാക്ഷിപ്പട്ടികയില്‍ അധികമായി ഉള്‍പ്പെടുത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss