|    Aug 14 Tue, 2018 9:11 pm
FLASH NEWS

റിയാസ് മൗലവി വധം: വിചാരണാ തിയ്യതി 14ന് പ്രഖ്യാപിക്കും

Published : 9th August 2018 | Posted By: kasim kzm

കാസര്‍കോട്്: കര്‍ണാടക കുടക് സ്വദേശിയും പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ(22) ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. വിചാരണ കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെടാന്‍ കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ തിയ്യതി 14ന് കോടതി പ്രഖ്യാപിക്കും.
കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. അശോകനെ നേരത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്.
എന്നാല്‍ സാമുദായിക കലാപം ഇളക്കിവിടാനാണ് നീക്കം നടത്തിയതെന്നും യുഎപിഎ ചുമത്തണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ആവശ്യമായ നടപടി ജില്ലാ സെഷന്‍സ് കോടതിക്ക് കൈകൊള്ളാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss