|    Nov 14 Wed, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിയാസ് മൗലവി വധം: യുഎപിഎ ഉള്‍പ്പെടുത്തുന്നത് കോടതിക്ക് തീരുമാനിക്കാം

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: കാസര്‍കോട് ഓള്‍ഡ് ചൂരി ജുമാമസ്ജിദിലെ ഉസ്താദായ റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) 16ാം വകുപ്പ് ഉള്‍പ്പെടുത്തണമോയെന്ന കാര്യം വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് ഹൈക്കോടതി. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ കേസില്‍ ഈ ഘട്ടത്തില്‍ യുഎപിഎ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നു സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
വിചാരണാഘട്ടത്തില്‍ യുഎപിഎയിലെ 16ാം വകുപ്പ് ചുമത്തുന്നത് വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ യുഎപിഎ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ എം ഇ സൈദ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. 2017 മാര്‍ച്ച് 20നാണ് പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. റിയാസ് മൗലവിയെ പരിചയമോ രാഷ്ട്രീയപരമായോ വ്യക്തിപരമായോ ശത്രുതയോ ഇല്ലാത്ത പ്രതികള്‍ മുസ്‌ലിംകളില്‍ ഭീതി ജനിപ്പിക്കാനാണ് കൊലനടത്തിയതെന്ന് ഹരജിക്കാരി വാദിച്ചു. അതിനാല്‍ ഇത് യുഎപിഎ നിയമത്തിന്റെ പരിധിയില്‍ വരുമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ വേണ്ട നടപടി സ്വീകരിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ പരാതി വിചാരണക്കോടതിയും തള്ളിയതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരി വാദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss