|    Nov 21 Wed, 2018 11:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിയാസ് മൗലവി വധം: ഒമ്പത് സാക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ഉത്തരവ്

Published : 1st November 2018 | Posted By: kasim kzm

കാസര്‍കോട്്: പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ ഒമ്പതു സാക്ഷികളെ കൂടി ഉള്‍പ്പെടുത്താന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ അശോകന്‍ സമര്‍പ്പിച്ച അപേക്ഷയാണു കോടതി പരിഗണിച്ചത്.
കേളുഗുഡ്ഡെയിലെ അജിത്കുമാര്‍, സന്നകൂഡ്‌ലുവിലെ കെ അമല്‍, ബന്തിയോട് മുട്ടംഗേറ്റിലെ സന്തോഷ്, കേളുഗുഡ്ഡെയിലെ ബി കെ പവന്‍കുമാര്‍, കാസര്‍കോട് ജൂനിയര്‍ എസ്‌ഐയായിരുന്ന രാജേഷ് പെറുവത്ത് പീടികയില്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസി. കെ രാമകൃഷ്ണന്‍, ജനറല്‍ ആശുപത്രിയിലെ ഡോ. ഫാത്തിമ റുബിയ, സീനിയര്‍ ക്ലാര്‍ക്ക് കെ രഘുനാഥന്‍, മടിക്കേരി തഹസില്‍ദാര്‍ കുസുമം എന്നിവരെയാണ് സാക്ഷിപ്പട്ടികയില്‍ അധികമായി ഉള്‍പ്പെടുത്തുന്നത്. കേസിന്റെ വിചാരണ ഡിസംബര്‍ മൂന്ന് മുതല്‍ പുനരാരംഭിക്കാനും കോടതി തീരുമാനിച്ചു. കഴിഞ്ഞ മാസം എട്ടിനു വിചാരണ ആരംഭിച്ചിരുന്നു. നാല് സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതിനിടയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി എം ജെ കിണിയുടെ സഹോദരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. ഇതോടെയാണ് വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് ചൂരി ജുമാ മസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്തു കൊലപ്പെടുത്തിയത്. സംഭവത്തില്‍ സംഘപരിവാര പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരാണ് അസ്റ്റിലായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss