|    Sep 19 Wed, 2018 11:53 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റിയാദ് സെന്‍ട്രല്‍ തല തര്‍ത്തീല്‍ സമാപിച്ചു

Published : 11th June 2018 | Posted By: AAK

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സെന്‍ട്രല്‍ തലത്തില്‍ നടത്തിയ തര്‍ത്തീല്‍ സമാപിച്ചു. ജമാല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന പരിപാടി അലികുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. റിയാദിലെ 30ഓളം യൂനിറ്റുകളില്‍ നിന്നും മത്സരിച്ച് 14 സെക്ടറുകളില്‍ രണ്ടാംഘട്ട മത്സരങ്ങളിലൂടെ പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികളാണ് മൂന്നാംഘട്ടമായ സെന്‍ട്രല്‍ തലത്തില്‍ മാറ്റുരച്ചത്. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, പ്രശ്‌നോത്തരി ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വിവിധ വിഭാഗങ്ങളിലായി ആദില്‍ ഹംസ, അലി അല്‍ത്താഫ്, ഷഹീര്‍, യാസീന്‍ ഫയാദ് ഒന്നാമതായി. ഉമര്‍ പന്നിയൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, അലി ബുഖാരി, സ്വാദിഖ് സഖാഫി, ഷമീര്‍ രണ്ടത്താണി, ഷാജന്‍ മടവൂര്‍, ഷുക്കൂര്‍ മടക്കര സംബന്ധിച്ചു. അമീന്‍ ഓച്ചിറ സ്വാഗതവും റോഷിന്‍ മാന്നാര്‍ നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss