|    Nov 25 Sat, 2017 9:25 am
FLASH NEWS
Home   >  Todays Paper  >  page 10  >  

റിയാദ് – കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് വെള്ളിയാഴ്ച മുതല്‍

Published : 30th November 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ യാത്രാപ്രതിസന്ധിക്കു പരിഹാരവുമായി റിയാദില്‍ നിന്നു കോഴിക്കോടിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന് ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച മുതല്‍ തുടക്കമാവും. ഏറ്റവും പുതിയ ബോയിങ് 737-800 ശ്രേണിയിലുള്ള വിമാനമാണ് റിയാദ്-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.15ന് റിയാദില്‍ നിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് 8.45ന് കോഴിക്കോട് എത്തിച്ചേരും. 180 യാത്രക്കാര്‍ക്കുള്ള സീറ്റ് സൗകര്യം ഒരുക്കിയിരിക്കുന്ന റിയാദില്‍ നിന്നുള്ള ഐഎക്‌സ് 322 വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏഴു കിലോ ഹാന്റ് ബാഗിനൊപ്പം 30 കിലോ ബാഗേജാണ് അനുവദിച്ചിരിക്കുന്നത്.  കോഴിക്കോട് നിന്ന് ഇതേ ദിവസങ്ങളില്‍ രാവിലെ 9.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11.45ന് റിയാദില്‍ എത്തിച്ചേരുന്ന ഐഎക്‌സ് 321 വിമാനത്തിലെ യാത്രക്കാര്‍ക്ക് ഹാന്റ് ബാഗ് കൂടാതെ 20 കിലോ ബാഗേജ് സൗജന്യമായി കൊണ്ടുവരാന്‍ സാധിക്കും.  എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സഹകരിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യേണ്ടവര്‍ക്കായി മുംബൈയില്‍ നിന്നു വേഗത്തില്‍ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭ്യമാക്കും.
റിയാദില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചുകിലോ സംസം വരെ സൗജന്യമായി നാട്ടിലേക്കു കൊണ്ടുപോകാവുന്നതാണ്. സൗദി സിവില്‍ ഏവിയേഷന്‍ അനുശാസിക്കുന്ന തരത്തില്‍ പ്രത്യേകമായി പായ്കിങ് ചെയ്തിരിക്കണം എന്നുമാത്രമാണ് നിബന്ധന. കുറഞ്ഞ ചിലവില്‍ മികച്ച യാത്രാസൗകര്യം ലഭ്യമാക്കുകയെന്നതിനാണ് ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. യാത്രക്കാരുടെ തിരക്കേറുന്ന ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ വിമാനനിരക്ക് സ്വാഭാവികമായി ഇരട്ടിയായി മാറാറുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നിരക്കുവര്‍ധനയില്‍ നിന്നു രക്ഷപ്പെടാനുള്ള സൗകര്യം ഇക്കുറിഒരുക്കിയിട്ടുണ്ട്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക