|    Oct 18 Wed, 2017 12:02 am
FLASH NEWS

റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച അബ്ദുല്‍ സലാമിന് നാടിന്റെ യാത്രാമൊഴി

Published : 27th October 2016 | Posted By: SMR

ഇരിട്ടി: റിയാദില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട നല്ലൂര്‍ പാറപ്പുറം ഹൗസില്‍ അബ്ദുല്‍ സലാമിന് നാടിന്റെ യാത്രാമൊഴി. രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സോണല്‍ ചെയര്‍മാനായിരുന്നു. ഇന്നലെ പുലര്‍ച്ചെ വിമാന മാര്‍ഗം കരിപ്പൂരിലെത്തിച്ച മയ്യിത്ത് എസ്‌വൈഎസ് ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മാവിച്ചേരിയും മഹല്ല് പ്രതിനിധികളും ഏറ്റുവാങ്ങി 8 മണിയോടെ നാട്ടിലെത്തിച്ചു.  നല്ലൂര്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ഹബീബ് കോയ തങ്ങള്‍, എന്‍ അലി അബ്ദുല്ല, വി പി എം ഫൈസി വല്ല്യാപള്ളി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ല്യാര്‍, പി കെ അബൂബക്കര്‍ മുസ്‌ല്യാര്‍, എന്‍ അബ്ദുള്‍ ലത്തീഫ് സഅദി, സയ്യിദ് സുഹൈല്‍ തങ്ങള്‍, ഉമര്‍ മുസ്‌ല്യാര്‍ വാരം, ഹനീഫ് പാനൂര്‍, പ്രഫ. യു സി അബ്ദുല്‍ മജീദ്, മുഹമ്മദ് മിസ്ബാഹി ചൊക്ലി, സമദ് അമാനി പട്ടുവം, ഫൈളുര്‍ റഹ്മാന്‍ ഇര്‍ഫാനി, റഷീദ് സഖാഫി മെരുവമ്പായി, അലി മൊഗ്രാല്‍, അബ്ദുള്ളകുട്ടി ബാഖവി, റഫീഖ് അമാനി, മുഹിയദ്ദീന്‍ സഖാഫി മുട്ടില്‍, കെ ഇബ്രാഹിം മാസ്റ്റര്‍, ഷാജഹാന്‍ മിസ്ബാഹി, ഷറഫുദ്ദീന്‍ അമാനി, മൂസ സഅദി, സി കെ എം അഷ്‌റഫ് മൗലവി, ഐസിഎഫ്.-ആര്‍എസ്‌സി നേതാക്കളായ ഉമ്മര്‍ പന്നിയൂര്‍, കബീര്‍ ചേളാരി, മുഹമ്മദ് കൊടുങ്ങല്ലൂര്‍ (സൗദി), ഷബീര്‍ മാറാഞ്ചേരി (ദുബയ്), അബ്ദുറഹ്മാന്‍ ഹാജി (റാസല്‍ഖൈമ), അബ്ദുല്‍ ഹക്കീം സഅദി (ഒമാന്‍), മുഹമ്മദലി അമാനി പടപ്പേങ്ങാട്, നൗഫല്‍ മലപ്പട്ടം (ഖത്തര്‍), ഷരീഫ് സഖാഫി, ഷംസുദ്ദീന്‍ സഅദി (ദമ്മാം) എന്നിവരും മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഷാജി, പഞ്ചായത്ത് അംഗങ്ങളായ കെ വി റഷീദ്, കെ സജീവന്‍, പി പി മുസ്തഫ, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, ഒമ്പാന്‍ ഹംസ, പി കെ ഫാറൂഖ്, കെഎംസിസി നേതാക്കളായ യഅ്കൂബ് ഹാജി, ഷാനിബ് ആറളം എന്നിവരും വീട്ടിലെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക