|    Oct 23 Mon, 2017 2:49 am
Home   >  Pravasi  >  Gulf  >  

റിയാദില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി

Published : 13th October 2017 | Posted By: shins

റിയാദ്: ബംഗ്ലാദേശി പൗരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ റിയാദില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി. തമിഴ്‌നാട് സ്വദേശികളായ കുമാര്‍ ബശ്ഖര്‍ നാം, ലിയാഖത്ത് അലി ഖാന്‍ റഹ്മാന്‍ എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. തങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ബാബുല്‍ ഹുസൈന്‍ ജബ്ബാറിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കമ്പനിയില്‍ കവര്‍ച്ച നടത്തുന്നതിനായിരുന്നു കൊലപാതകം. കത്തികൊണ്ട് കുത്തിയും കഴുത്തറുത്തുമായിരുന്നു കൊലപാതകം. സൗദി സുപ്രീം കോടതിയുടെ വിധി അപ്പീല്‍ കോടതി ശരി വയ്ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക