|    Feb 20 Mon, 2017 12:06 pm
FLASH NEWS

റിയാദില്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Published : 25th October 2016 | Posted By: SMR

ഇരിട്ടി: ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കാക്കയങ്ങാടിന് സമീപം നെല്ലൂരിലെ പാറപ്പുറം ഹൗസില്‍ അബ്ദുസ്സലാമി(32)ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ ഏഴിന് നല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സോണല്‍ ചെയര്‍മാനായിരുന്നു അബ്ദുസ്സലാം. രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരികെ കുടുംബസമേതം ദമ്മാമിലേക്കു പോയത്. നെല്ലൂര്‍ പാറപ്പുറം ഹൗസില്‍ കെ പി ഖാദര്‍കുട്ടി ഹാജി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: റംഷീന. മകള്‍: ഫാത്തിമ റബീഹ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക