|    Oct 17 Wed, 2018 7:21 am
FLASH NEWS
Home   >  Kerala   >  

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും

Published : 30th September 2017 | Posted By: shadina sdna

തൃശൂര്‍: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. രാജീവിന്റെ കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണെന്നും തട്ടികൊണ്ടു പോയതിനു ശേഷം രാജീവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് സി പി ഉദയഭാനുവും രാജീവും തര്‍ക്കമുണ്ടായിരുന്നതായും ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നതായും രാജീവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss