|    Oct 19 Fri, 2018 6:50 pm
FLASH NEWS

റിമാന്‍ഡ് പ്രതികളുടെ ആക്രമണത്തില്‍ പോലിസുകാരന് പരിക്ക്

Published : 12th September 2017 | Posted By: fsq

 

മാനന്തവാടി: റിമാന്‍ഡ് പ്രതികളുടെ ആക്രമണത്തില്‍ പോലിസുകാരന് പരിക്കേറ്റു. കണ്ണൂര്‍ എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസറായ യോജിഷിനാണ് പരിക്ക്. പുറത്തിനും നെറ്റിക്കും പരിക്കേറ്റ യോജിഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോവുകയായിരുന്ന പ്രതികളായ കുറ്റിയാടി സ്വദേശി അല്‍ത്താഫ്, താമരശ്ശേരി സ്വദേശി അഷ്‌റഫ് എന്നിവരാണ് പോലിസിനെ ആക്രമിച്ചത്. മോഷണക്കേസുകളിലെ പ്രതികളാണ് ഇവര്‍. അല്‍ത്താഫ് ഇതിനുമുമ്പ് പോലിസിനെ മര്‍ദിച്ച കേസിലെ പ്രതി കൂടിയാണ്. ഇന്നലെ കല്‍പ്പറ്റ സ്‌റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ജില്ലയിലെത്തിച്ചത്. നാലു പ്രതികളും അഞ്ചു പോലിസുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കണ്ണൂരിലേക്ക് പോവുന്നതിനായി മാനന്തവാടി ബസ്സ്റ്റാന്റിലെത്തിയതായിരുന്നു ഇവര്‍. ആദ്യം രണ്ടു പ്രതികള്‍ ബസ്സില്‍ കയറിയ ശേഷം പുറകില്‍ പോലിസ് കയറുകയായിരുന്നു. അതിനു പിന്നിലായി കയറിയ രണ്ടു പ്രതികളില്‍ ഓരാള്‍ തൊട്ടുമുന്നിലുണ്ടായിരുന്ന സിപിഒ യോജിഷിനെ വിലങ്ങുകൊണ്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ച ഇരുവരെയും പോലിസ് സംഘം കീഴടക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss