|    Apr 29 Sat, 2017 5:21 am
FLASH NEWS

റിമാന്‍ഡ് തടവുകാരെ ബിജെപി തടവുകാര്‍ മര്‍ദിച്ചു

Published : 2nd December 2016 | Posted By: SMR

കണ്ണൂര്‍:  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരനെ സഹതടവുകാരായ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വടകര സ്വദേശി സിയാദി(26)നാണ് മര്‍ദനമേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ എ ബ്ലോക്ക് കെട്ടിടത്തിലാണ് സംഭവം. പയ്യന്നൂരിലെ ധനരാജ്, വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസുകളില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപിക്കാരാണ് അക്രമിച്ചത്. ഒരാഴ്ച മുമ്പ് സഹോദരനെ മര്‍ദിച്ച കേസില്‍ റിമാന്റ് ചെയ്തതായിരുന്നു സിയാദിനെ. മര്‍ദനത്തെക്കുറിച്ച് ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കി മടങ്ങവെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ജയില്‍ ജീവനക്കാരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നൂറോളം തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജില്ലാ ജയിലില്‍ നിലവില്‍ 137 തടവുകാരുണ്ട്. രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതികളായ ബിജെപി-ആര്‍എസ്എസുകാരെ ജില്ലാ ജയിലിലും സിപിഎമ്മുകാരെ സെന്‍ട്രല്‍ ജയിലിലുമാണ് പാര്‍പ്പിക്കാറുള്ളത്. ജയിലിനകത്ത് ഇവര്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണിത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day