|    Mar 24 Fri, 2017 1:53 am
FLASH NEWS

റിമാന്‍ഡിലുള്ള ഡാന്‍സര്‍മാരുടെ മുടി മുറിക്കാന്‍ പാടില്ലെന്നു കോടതി

Published : 7th January 2016 | Posted By: swapna en

കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന ഡാന്‍സര്‍മാരുടെ മുടി മുറിക്കാന്‍ പാടില്ലെന്നു ജയില്‍ അധികൃതരോട് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 28 മുതല്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന എറണാകുളം രവിപുരം വലിയവീട്ടില്‍ ഭുവനചന്ദ്രന്‍, സഹോദരന്‍ ദിനേശ് എന്നിവര്‍ നീട്ടിവളര്‍ത്തിയിട്ടുള്ള മുടി മുറിക്കാന്‍ പാടില്ലെന്നു എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് കെ വേണു ഉത്തരവിട്ടു. ഡാന്‍സര്‍മാരായ പ്രതികളുടെ ഉപജീവനമാര്‍ഗത്തിന്റെ ഭാഗമായാണ് മുടി വളര്‍ത്തിയിരിക്കുന്നതെന്നും ജയില്‍ അധികൃതരുടെ നടപടി തടയണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ സെബിന്‍ തോമസിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഡിസംബര്‍ 28നു സെന്റര്‍ സ്‌ക്വയര്‍ മാളില്‍ വച്ചുണ്ടായ അടിപിടിക്കേസിനെ തുടര്‍ന്നാണ് ഇരുവരും റിമാന്‍ഡിലായത്. ഇവരുടെ ജാമ്യാപേക്ഷയില്‍ കോടതി എട്ടിനു വിധി പറയും.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക