|    Oct 22 Mon, 2018 12:36 am
FLASH NEWS
Home   >  Kerala   >  

റിമാന്റ് കാലാവധി നീട്ടി;ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Published : 16th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വാദം പൂര്‍ത്തിയായ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായി 60 ദിവസം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യം വേണമെന്ന ആവശ്യമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം, ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 28വരെയാണ് നീട്ടിയത്.
നേരത്തെ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss