|    Oct 18 Thu, 2018 4:00 am
FLASH NEWS
Home   >  National   >  

റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് കടക്കൂപുറത്ത് പറഞ്ഞ് ഷെഹല റാഷിദ്

Published : 7th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: മുന്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹല റാഷിദ് റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടറെ ഇറക്കിവിട്ടു. പ്രതിഷേധ യോഗത്തില്‍ സംസാരിച്ചുകെണ്ടിരുന്ന ഷെഹലയുടെ നേരെ റിപ്പോര്‍ട്ടര്‍ മൈക്ക് നീട്ടിയപ്പോള്‍ ഷെഹല പ്രകോപിതയാവുകയായിരുന്നു.നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടിവിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. ചാനലിന് ഫണ്ട് ചെയ്യുന്ന ബിജെപി എംപിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കൊലപാതകത്തെ ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ശക്തമായ സാധ്യമായ വാക്കുകള്‍ കൊണ്ട് അപലപിക്കുമെന്നും നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ലജ്ജിക്കുന്നു എന്നും ഷെഹല പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്ന്‌ കഴിഞ്ഞദിവസം റിപ്പബ്ലിക് ടി വി റിപോര്‍ട്ടു ചെയ്തിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss