|    Oct 20 Fri, 2017 12:51 pm
FLASH NEWS
Home   >  National   >  

റിപ്പബ്ലിക്ക് ദിനത്തില്‍ മദ്‌റസകളില്‍ ദേശീയ പതാക ഉയര്‍ത്തണം: ആര്‍എസ്എസ്

Published : 10th January 2016 | Posted By: swapna en

madrassas

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ മദ്‌റസകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ആര്‍എസ്എസിന്റെ മുസ്‌ലിം ഗ്രൂപ്പായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്(എംആര്‍എം). ഇതിനായി എംആര്‍എം ദേശീയ തലത്തില്‍ ക്യാംപയിന്‍ ആരംഭിച്ചതായി സംഘടന അറിയിച്ചു. ജണ്ഡാ ഫാലാനി എന്നാണ് ക്യാംപയിന്റെ പേര്. രാജ്യത്തെ എല്ലാ മദ്‌റസകളിലും ജനുവരി 26ന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് സംഘടനയുടെ ഉത്തര്‍പ്രദേശ് കോ ഓഡിനേറ്റര്‍ മീരാജിധവാജ് സിങ് പറഞ്ഞു.
എന്നാല്‍ ആര്‍എസ്എസ്സ് ത്രിവര്‍ണ്ണ പതാകയിലും ദേശീയ ഗാനത്തിലും വിശ്വസിക്കുന്നുണ്ടോയെന്ന് ദാരുല്‍ ഉലൂം സെക്രട്ടറി മൗലാനാ അശ്‌റഫ് ഉസ്മാനി എംആര്‍എമ്മിനോട് ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക