|    Dec 12 Wed, 2018 8:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിപോര്‍ട്ട് ഹാജരാക്കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് കോടതിയുടെ അന്ത്യശാസനം

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെ ന്ന കേസില്‍ ഫോറന്‍സിക് പരിശോധനാ ഫലം ഹാജരാക്കാ ന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആനി വര്‍ഗീസ് അന്ത്യശാസനം നല്‍കി. കൂടാതെ കുറ്റപത്രത്തോടൊപ്പം പോലിസ് ഹാജരാക്കിയ നിര്‍ണായക രേഖകളുടെ പകര്‍പ്പ് ഡിസംബര്‍ 3നകം പ്രതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിനാണ് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം കോടതി നല്‍കിയത്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 207 പ്രകാരം പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ വിചാരണയ്ക്ക് ആശ്രയിക്കുന്ന നിര്‍ണായക രേഖകളുടെ പകര്‍പ്പ് പ്രതിക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. പീഡനത്തിനിരയായ യുവതിയുടെയും പ്രതിയുടെയും വസ്ത്രങ്ങള്‍, ഫോ ണ്‍ ശബ്ദരേഖ എന്നിവയുടെ പരിശോധനാ ഫലം അടങ്ങുന്ന റിപോര്‍ട്ടുകളാണ് ഫോറന്‍സിക് ഡയറക്ടര്‍ ഹാജരാക്കേണ്ടത്. പകര്‍പ്പുകള്‍ പ്രതിക്ക് വിചാരണയ്ക്ക് മുമ്പ് ലഭിച്ചാല്‍ മാത്രമേ വിചാരണ നേരിടാന്‍ സാധ്യമാവൂവെന്നും അല്ലാത്തപക്ഷം സ്വാഭാവിക നീതി നിഷേധമാവുമെന്നും ചൂണ്ടിക്കാട്ടി അഡ്വ. മര്യാപുരം സി ശ്രീകുമാര്‍ മുഖേന പ്രതി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ 2017 ആഗസ്തിലാണ് എംഎല്‍എ അറസ്റ്റിലായത്. നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലില്‍ ഒരു മാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
കോവളം നിയോജകമണ്ഡലത്തിലെ എംഎല്‍എ അറസ്റ്റിലായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവതിയുടെ വീടാക്രമിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss