|    Feb 24 Fri, 2017 11:25 pm
FLASH NEWS

‘റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ അലംഭാവം അവകാശലംഘനം’

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍ വാര്‍ഷികറിപോര്‍ട്ടുകള്‍ നിയമസഭയില്‍ സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാണിക്കുന്നത് ഔദ്യോഗികകൃത്യനിര്‍വഹണത്തിലെ വീഴ്ച മാത്രമല്ല, നിയമസഭാംഗങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് സ്പീക്കറുടെ റൂളിങ്.
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും തങ്ങളുടെ വാര്‍ഷികഭരണ റിപോര്‍ട്ടുകള്‍ സമയബന്ധിതമായി തയ്യാറാക്കി സഭയ്ക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. റിപോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍വകുപ്പുകള്‍ അലംഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ എം ഉമ്മര്‍ ചട്ടം 303 പ്രകാരം ഉന്നയിച്ച ക്രമപ്രശ്‌നത്തെത്തുടര്‍ന്നായിരുന്നു സ്പീക്കറുടെ റൂളിങ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക