|    Sep 26 Wed, 2018 3:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിപോര്‍ട്ട് അപ്രസക്തമായി: ഉമ്മന്‍ചാണ്ടി

Published : 16th May 2018 | Posted By: kasim kzm

തിരുവനന്തപുരം: സോളാര്‍ റിപോര്‍ട്ടിന്റെ കേന്ദ്രസ്ഥാനത്ത് സരിതയുടെ കത്തായിരുന്നുവെന്നും അത് തള്ളിയതോടെ ഫലത്തില്‍ റിപോര്‍ട്ട് അപ്രസക്തമായെന്നും ഉമ്മന്‍ചാണ്ടി. സോളാര്‍ റിപോര്‍ട്ടില്‍ നിന്നു സരിതയുടെ കത്ത് ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ ഹൈക്കോടതി സരിതയുടെ കത്ത് ഒഴിവാക്കിയതോടെ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കത്ത് ഉയര്‍ത്തിക്കാട്ടി എല്ലാവര്‍ക്കുമെതിരേ കേസ് എടുക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്നും ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ സരിതയുടെ കത്തിനെ ഉപയോഗിച്ചതിന് സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും കിട്ടിയ കനത്ത തിരിച്ചടിയാണ്- കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss