|    Feb 20 Tue, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റിപോര്‍ട്ടുകള്‍ പൂഴ്ത്തുന്നുവെന്ന് : ചീഫ് സെക്രട്ടറിക്കെതിരേ വിജിലന്‍സില്‍ പരാതി

Published : 11th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയവും പ്രധാനപ്പെട്ട റിപോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാതെ പൂഴ്ത്തിവച്ചെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി. തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി 19ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കി. ഐഎഎസുകാരുടെ അവധിസമരത്തിന്റെ ഉപജ്ഞാതാവും മാസ്റ്റര്‍ബ്രെയിനും ചീഫ് സെക്രട്ടറിയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ആരോപണവിധേയര്‍ക്ക് രഹസ്യരേഖകള്‍ ഉള്‍പ്പെടെ കൈമാറുകയും അഴിമതിക്കേസുകളില്‍പ്പെടുന്നവരെയും സര്‍ക്കാ ര്‍ ഖജനാവിന് കോടികളുടെ നഷ്ടങ്ങളുണ്ടാക്കുന്ന അഴിമതിക്കാരെയും പൂര്‍ണമായും സംരക്ഷിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന ക്രിമിനല്‍ക്കുറ്റമാണ് ചീഫ് സെക്രട്ടറി ചെയ്യുന്നത്. കൂടാതെ വിവിധ വകുപ്പുകളില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍, ആഭ്യന്തരവകുപ്പ് സെക്രട്ടറി, മറ്റ് ഉന്നതര്‍ എന്നിവരില്‍ നിന്നും ഔദ്യോഗികമായി ലഭിച്ച അതിപ്രധാനമായ നൂറോളം റിപോര്‍ട്ടുകളും നടപടി ശുപാര്‍ശകളും ചീഫ് സെക്രട്ടറി പൂഴ്ത്തിവച്ചെന്നും ഹരജിയില്‍ ആരോപിക്കുന്നു. മാത്രമല്ല, മന്ത്രിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സിന്റെ ശുപാര്‍ശകള്‍ തീരുമാനമെടുക്കാതെ പൂഴ്ത്തി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നിരിക്കെ സമരത്തിന് തീരുമാനിച്ചത് ചട്ടലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss