|    Sep 23 Sun, 2018 2:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

Published : 31st August 2018 | Posted By: kasim kzm

ആദ്യ എഫ്‌ഐആര്‍ സംഘര്‍ഷത്തെക്കുറിച്ച് മാത്രം പരാമര്‍ശിക്കുന്നതാണ്. ഹിന്ദു യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ എഫ്‌ഐആര്‍. രണ്ടാമത്തെ എഫ്‌ഐആറില്‍ മുസ്‌ലിംകള്‍ മാത്രമാണ് പ്രതികള്‍. അതേസമയം, സംഘപരിവാര പ്രവര്‍ത്തകരും വെടിയുതിര്‍ത്തിരുന്നുവെന്ന് പോലിസ് തന്നെ സമ്മതിക്കുന്നു. ഉച്ചയ്ക്ക് മുമ്പാണ് സംഘര്‍ഷം നടന്നതെങ്കിലും 12-14 മണിക്കൂര്‍ വൈകിയാണ് രണ്ട് എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തത്. പോലിസ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് സംഘര്‍ഷം നടന്നത് എന്നിരിക്കേയാണിത്.
രണ്ട് എഫ്‌ഐആറുകളിലും അബ്ദുല്‍ ഹമീദ് ചൗക്കി ല്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശമില്ല. ഹിന്ദുക്കളും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടെന്ന് പറയുന്നെങ്കിലും ആദ്യത്തെ എഫ്‌ഐആറില്‍ മുസ്‌ലിംകള്‍ മാത്രമാണ് പ്രതികള്‍. രണ്ടാമത്തെ എഫ്‌ഐആറില്‍ ഹിന്ദുക്കളെക്കുറിച്ച് പരാമര്‍ശമേയില്ല. മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിച്ചു എന്നാണ് ഇതിലെ ആരോപണം.
സംഘര്‍ഷം നടന്ന് അടുത്ത ദിവസം തന്നെ പോലിസ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. രണ്ടാഴ്ചയ്ക്കകം 19 മുസ്‌ലിംകളെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, രണ്ടു മാസം കഴിഞ്ഞിട്ടും ഒരൊറ്റ ഹിന്ദുവിനെ പോലും അറസ്റ്റ് ചെയ്തില്ല. ബൈക്ക് റാലിയില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ പോലും പോലിസ് ശ്രമിച്ചില്ല.
ബൈക്ക് റാലി സംഘടിപ്പിച്ച അനുകല്‍പ് ചൗഹാന്‍ ജനുവരി 26ന് തന്നെ ഒളിവില്‍ പോയതായാണ് പോലിസ് പറയുന്നത്. എന്നാല്‍, ജനുവരി 27ന് നടന്ന ചന്ദന്‍ ഗുപ്തയുടെ (വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍) സംസ്‌കാര ചടങ്ങില്‍ ചൗഹാന്‍ പങ്കെടുത്തതായി വീഡിയോകളും ഫോട്ടോയും തെളിയിക്കുന്നു.
യുപി മുന്‍ ഐജി എസ് ആര്‍ ദാരാപുരി, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അജിത് സാഹി, സാമൂഹിക പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെ, ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ അപൂര്‍വാനന്ദ് ഝാ, അഡ്വ. മുഹമ്മദ് ശുഹൈബ് തുടങ്ങിയവര്‍ റിപോര്‍ട്ട് പുറത്തുവിടുന്ന ചടങ്ങില്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss