|    Oct 18 Thu, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

റിപബ്ലിക് ദിന പരേഡിന് യുഎഇ സൈനികര്‍ നേതൃത്വം നല്‍കും

Published : 24th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡിന് യുഎഇയില്‍ നിന്നുള്ള സൈനികരുടെ സംഘം നേതൃത്വം നല്‍കും. 195 ജവാന്‍മാരെ യുഎഇ ഇതിനായി രാജ്യത്തേക്ക് അയക്കും. ഒപ്പം 15 ഓഫിസര്‍മാരും 15 സഹായികളും ഉണ്ടാവും. യുഎഇയാണ് ഇത്തവണ അതിഥി രാജ്യം. അതിനാല്‍ അവരാണ് പരേഡിന് നേതൃത്വം നല്‍കുകയെന്നും ഡല്‍ഹി മേഖലാ മേജര്‍ ജനറല്‍ രാജേഷ് സഹായി വ്യക്തമാക്കി. ഇതോടെ ഇന്ത്യന്‍ റിപബ്ലിക് ദിന പരേഡിന്റെ ഭാഗമാവുന്ന രണ്ടാമത്തെ രാജ്യമാവും യുഎഇ. കഴിഞ്ഞ വര്‍ഷമാണ് അതിഥി രാജ്യത്തിന്റെ നേതൃത്വത്തില്‍ റിപബ്ലിക് ദിന പരേഡ് നടത്താന്‍ തുടങ്ങിയത്. കഴിഞ്ഞ തവണ ഈ അവസരം ലഭിച്ചത് ഫ്രാന്‍സിനാണ്. പരിപാടിയുടെ ഭാഗമാവുന്നതില്‍ സന്തുഷ്ടരാണെന്നും മൂന്നാഴ്ച മുമ്പാണ് ക്ഷണം ലഭിച്ചതെന്നും യുഎഇ സൈനികസംഘത്തിന് നേതൃത്വം നല്‍കുന്ന ബ്രിഗേഡിയര്‍ ഉബൈദ് അല്‍-സഹുമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎഇയുടെ കര, നാവിക, വ്യോമ സേന അംഗങ്ങളാണ് പരേഡിനെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss